ബേക്കലിൽ ആൾക്കൂട്ട ആക്രമണം: യുവാവിന് പരിക്ക്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
● തിങ്കളാഴ്ച രാത്രി മൗവ്വൽ പള്ളിക്ക് സമീപമാണ് സംഭവം.
● കേസെടുക്കുന്നില്ലെന്ന് ബേക്കൽ പോലീസിനെതിരെ ആരോപണം.
● പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
● സുഹൃത്തിന്റെ കടയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് റമീസ് സ്ഥലത്തെത്തിയത്.
ബേക്കൽ: (KasargodVartha) ആൾക്കൂട്ട ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മൗവ്വൽ സ്വദേശിയായ റമീസ് (17) ആണ് ആക്രമണത്തിന് ഇരയായത്. കഴുത്തിനും കൈക്കും പരിക്കേറ്റ റമീസിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി മൗവ്വൽ പള്ളിക്ക് സമീപമാണ് സംഭവം നടന്നത്. സുഹൃത്തിന്റെ പുതിയ കടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ റമീസ്, ബൈക്ക് പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ചിലരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ഈ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്ന് ബേക്കൽ പോലീസിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ കേസെടുക്കുമെന്നാണ് പോലീസ് കേന്ദ്രങ്ങൾ വ്യക്തമാകുന്നത്.
ബേക്കലിൽ നടന്ന ഈ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: A youth was injured in a mob attack in Bekal following a dispute over bike parking. The victim, Ramees (17), is hospitalized.
#Bekal #Kasaragod #MobAttack #KeralaCrime #Youth #LawAndOrder






