city-gold-ad-for-blogger

ബേക്കലിൽ വൻ കുഴൽപ്പണ വേട്ട; കാറിന്റെ രഹസ്യ അറയിൽ നിന്ന് 1.17 കോടി രൂപ പിടികൂടി

₹1.17 crore hawala money seized from a car in Bekal.
Photo: Arranged

● കാറിന്റെ രഹസ്യ അറയിലായിരുന്നു പണം.
● രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി.
● പണം എണ്ണിത്തിട്ടപ്പെടുത്തി.

ബേക്കൽ: (KasargodVartha) ബേക്കൽ ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടെ വൻതോതിൽ കുഴൽപ്പണം പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മാരുതി വാഗൺആർ കാറിന്റെ രഹസ്യ അറയിൽ നിന്നാണ് 1.17 കോടി രൂപ കണ്ടെത്തിയത്.

പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തി കഴിഞ്ഞതായും ഒരു കോടി പതിനേഴ് ലക്ഷത്തി അമ്പതിനായിരം രൂപയാണ് കണ്ടെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അബ്ദുള്‍ ഖാദര്‍ (42) എന്നയാളാണ് പണവുമായി പിടിയിലായത്.

  ₹1.17 crore hawala money seized from a car in Bekal.

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയാണ് കുഴൽപ്പണ വേട്ട നടന്നത്. ബേക്കൽ എസ് എച്ച് ഒ ഡോ.അപര്‍ണ്ണ, ഡി വൈ എസ് പി വി വി മനോജ്, ഇൻസ്പെക്ടർ കെ പി ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അനധികൃതമായി കടത്താൻ ശ്രമിച്ച പണം പിടികൂടിയത്.

Updated

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക! അഭിപ്രായങ്ങള്‍ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

₹1.17 crore in unaccounted cash was seized from a hidden compartment of a car during a vehicle inspection at Bekal junction. Police arrested one individual, Abdul Khadar, following a tip-off. The operation was led by Bekal SHO and other senior police officials.

#BlackMoney, #CashSeizure, #Bekal, #Kasargod, #PoliceAction, #IllegalTransportation

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia