Arrested | 'ബ്യൂടിപാര്‍ലറിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പന'; സ്ത്രീ അറസ്റ്റില്‍
Feb 28, 2023, 07:48 IST
തൃശൂര്‍: (www.kasargodvartha.com) ബ്യൂടിപാര്‍ലറിന്റെ മറവില്‍ മയക്ക് മരുന്ന് വില്‍പന നടത്തിയെന്ന സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍. ബ്യൂടിപാര്‍ലര്‍ ഉടമ ഷീല സണ്ണി (51) ആണ് അറസ്റ്റിലായത്. തൃശൂര്‍ ചാലക്കുടിയിലാണ് സംഭവം.
ഷീലയുടെ പക്കല്‍ നിന്ന് 12 എല്‍ എ സ് ഡി സ്റ്റാംപുകളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒന്നിന്ന് 5,000 രൂപ മുകളില്‍ മാര്‍കറ്റില്‍ വിലവരുന്ന സിന്തറ്റിക് മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Thrissur, news, Kerala, Arrested, Woman, Top-Headlines, Drugs, Police, Crime, Beauty parlour owner arrested with drugs.