റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും ബാറ്ററി മോഷ്ടിച്ച പ്രതിയെ പോലീസ് മണിക്കൂറുകള്‍ക്കകം പൊക്കി; പിടിയിലായത് വാഹനങ്ങളില്‍ നിന്നും ബാറ്ററി അടിച്ചുമാറ്റുന്നത് പതിവാക്കിയ വിരുതന്‍
Feb 5, 2018, 20:03 IST
ബേക്കല്‍: (www.kasargodvartha.com 05.02.2018) റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും ബാറ്ററി മോഷ്ടിച്ച പ്രതിയെ പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. കോട്ടിക്കുളത്തെ മുരളി (42)യെയാണ് ബേക്കല്‍ എസ് ഐ വിപിന്‍, ജൂനിയര്‍ എസ് ഐ ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ തൃക്കണ്ണാട് ക്ഷേത്രത്തിനു മുന്‍ വശം നിര്‍ത്തിയിട്ടിരുന്ന കെ.എ 01 എ.എഫ് 7353 നമ്പര്‍ ലോറിയില്‍ നിന്നും 8,000 രൂപ വില വരുന്ന രണ്ട് ബാറ്ററികളാണ് മുരളി കവര്‍ച്ച ചെയ്തത്.
ലോറി ഡ്രൈവറുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തുകയും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. തുടര്‍ അന്വേഷണത്തില്‍ നിരവധി വാഹനങ്ങളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ച പ്രതിയാണ് മുരളിയെന്ന് വ്യക്തമായി. റോഡരികിലും മറ്റും നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററികളും മറ്റും മോഷ്ടിച്ചകടത്തുകയാണ് മുരളി ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Robbery, case, Investigation, Police, Crime, arrest, Battery robber arrested with in hours
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bekal, Robbery, case, Investigation, Police, Crime, arrest, Battery robber arrested with in hours