ബഷീര്‍ വധം; പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി; ശിക്ഷ 24ന്
Feb 21, 2018, 16:07 IST
കാസര്‍കോട്: (www.kasargodvartha.com 21.02.2018) തളങ്കര ഖാസിലൈന്‍ ബീഫാത്വിമ മന്‍സിലിലെ അബൂബക്കറിന്റെ മകന്‍ കെ.എ ബഷീറിനെ (22) കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കണ്ടെത്തി. ഇതോടെ ഇവര്‍ക്കുള്ള ശിക്ഷ ഫെബ്രുവരി 24ന് വിധിക്കും.
2012 ഫെബ്രുവരി 23 ന് രാത്രിയാണ് ബഷീറിന് കുത്തേറ്റത്.
തളങ്കര മാലിക് ദീനാര്‍ ഗ്രൗണ്ടില്‍ വെച്ച് തളങ്കര ഖാസിലൈന്‍ റിയാസ് മന്‍സിലില്‍ പി.എ റിയാസ് (28), തളങ്കര വെസ്റ്റ് ഉബൈദ് മന്‍സിലിലെ പി.എ ബാദുഷ (22), തളങ്കര വില്ലേജ് ഓഫീസിന് സമീപത്തെ ജാസിര്‍ (23) എന്നിവര്‍ ചേര്‍ന്നാണ് ബഷീറിനെ കുത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബഷീര്‍ 2012 ഏപ്രില്‍ അഞ്ചിനാണ് മരണപ്പെട്ടത്.
മോട്ടോര്‍ സൈക്കിളിന്റെ താക്കോല്‍ ആവശ്യപ്പെട്ടപ്പോള്‍ എറിഞ്ഞുകൊടുക്കുന്നതിനിടെ പ്രതികളിലൊരാളുടെ മുഖത്ത് കൊണ്ടതിന്റെ വിരോധത്തിലായിരുന്നു സോഡാകുപ്പി പൊട്ടിച്ചും കത്തികൊണ്ടും കുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
തളങ്കരയില്‍ കുത്തേറ്റ യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder, Murder-case, Crime, court, Accuse, Basheer murder case; Accused found guilty
< !- START disable copy paste -->