ബാങ്കില്‍ കയറി സെക്രട്ടറിയെ ഡ്രൈവര്‍ കുത്തിപ്പരിക്കേല്‍പിച്ചു
Jul 9, 2019, 11:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 09.07.2019) ബാങ്കില്‍ കയറി സെക്രട്ടറിയെ ഡ്രൈവര്‍ കുത്തിപ്പരിക്കേല്‍പിച്ചു. മഞ്ചേശ്വരം കാര്‍ഷിക വികസനബാങ്ക് സെക്രട്ടറി മൈലാട്ടി സ്വദേശി ടി വിജയനാണ് (56) പരിക്കേറ്റത്. വിജയനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് സംഭവം. ബാങ്കിനുള്ളിലെ കാബിനില്‍ ഇരിക്കുകയായിരുന്നു വിജയന്‍. ഇതിനിടെ ബാങ്കിലെത്തിയ ബാങ്കിന്റെ ഡ്രൈവറും ഷേണി സ്വദേശിയുമായ രമേശന്‍ കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് വിജയന്‍ പരാതിപ്പെട്ടു.
ഇടതുതോളിന്റെ പിന്‍ഭാഗത്തായിട്ടാണ് പരിക്കേറ്റത്. കുത്താനുപയോഗിച്ച വാളില്‍ കയറിപ്പിടിച്ചപ്പോള്‍ കൈപ്പത്തി മുറിയുകയും ചെയ്തു. നേരത്തെ ഏതാനും പേര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് തനിക്ക് വധഭീഷണിയുണ്ടായിരുന്നുവെന്ന് വിജയന്‍ പറയുന്നു. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതിയും നല്‍കിയിരുന്നതായി വിജയന്‍ വ്യക്തമാക്കി.
പിരിച്ചുവിട്ട ഭരണസമിതിയെ വീണ്ടും അധികാരത്തിലേറാന്‍ സഹായിക്കുംവിധം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ചിലര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിന് വഴങ്ങാതിരുന്നതിനാലാണ് അക്രമമെന്നും വിജയന്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Crime, Injured, hospital, General-hospital, Bank secretary stabbed by Driver
< !- START disable copy paste -->