city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുക്കുപണ്ടം പണയം വെച്ച് 13 പേർ ബാങ്കിനെ കബളിപ്പിച്ചെന്ന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അന്വേഷണം ഊർജിതമായി

ഉദുമ: (www.kasargodvartha.com 30.07.2021) വ്യത്യസ്ത സമയങ്ങളിലായി മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ 13 പേർ കബളിപ്പിച്ച കേസ് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടെ അന്വേഷണം ഊർജിതമായി. ഡി വൈ എസ് പി, എ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. കേസിലെ മുഖ്യപ്രതിയായ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സുഹൈർ നേരത്തെ അറസ്റ്റിലായിരുന്നു.

 
മുക്കുപണ്ടം പണയം വെച്ച് 13 പേർ ബാങ്കിനെ കബളിപ്പിച്ചെന്ന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ അന്വേഷണം ഊർജിതമായി



സുഹൈറിനെ കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ജ്വലറിയിലെത്തിച്ച് തെളിവെടുത്തിരുന്നു. ബാങ്കിൽ പണയം വെക്കാൻ ഉപയോഗിച്ച നെക്‌ലസിന്റെ കൊളുത്ത് സ്വർണമായിരുന്നു. ഇത് ഇവിടെ നിന്നാണ് വാങ്ങിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുത്തത്. പ്രതികൾ ബാങ്കിൽ പണയപ്പെടുത്തിയ 8656 ഗ്രാം മുക്കുപണ്ടവും മറ്റു രേഖകളും പൊലീസ് കണ്ടെടുത്തിരുന്നു.

ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് ഇൻഡ്യൻ ഓവർസീസ് ബാങ്കിന്‍റെ ഉദുമ ശാഖയിൽ നിന്ന് 2.75 കോടിയുടെ മുക്കുപണ്ട പണയ തട്ടിപ്പ്‌ നടന്നതായി ബാങ്ക്‌ മാനജർ റിജുവാണ് പൊലീസിൽ പരാതി നൽകിയത്. 2020 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത്. ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽകുമാറിന്റെ നിർദേശപ്രകാശം ബേക്കൽ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ്‌ അന്വേഷണം നടക്കുന്നത്. സുഹൈർ മൂന്ന് തവണയും തുടർന്ന് ഇയാളുടെ ബന്ധത്തിലുള്ള ബാക്കിയുള്ളവരും വിവിധ അകൗണ്ടുകളിലൂടെയും പണയം വെച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു.

മേൽപറമ്പ്, ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധികളിലെ ഹസൻ, റുശൈദ്, അബ്ദുർ റഹീം, എം അനീസ്, മുഹമ്മദ് ശമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിൻ ജംശീദ്, മുഹമ്മദ് ശഹമത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്‌വാൻ, മുഹമ്മദ് ഹാശിം, ഹാരിസുല്ല എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. മുഖ്യപ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ച് കരുതുന്നത്.

Keywords: Kasaragod, Kerala, News, Uduma, Crime, Top-Headlines, Bank, Case, Police, Crime branch, DYSP, Melparamba, Jewellery, Bekal, Bank fraud case; investigation in full swing.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia