നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടയില്‍ ബാങ്കിനു നേരെ അക്രമം; മന്ത്രിയുടെ സ്റ്റാഫ് അംഗം ഉള്‍പ്പെടെ ഡി വൈ എഫ് ഐ നേതാക്കള്‍ കീഴടങ്ങി
Apr 10, 2019, 15:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.04.2019) നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടയില്‍ ബാങ്ക് കെട്ടിടത്തിന് കേട്പാട് വരുത്തിയ സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന മന്ത്രി എം എം മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പെടെ ഡി വൈ എഫ് ഐ നേതാക്കള്‍ കോടതിയില്‍ കീഴടങ്ങി. 2016ല്‍ നോട്ട് നിരോധിച്ച ഭാഗമായി നീലേശ്വരത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ പ്രകടനത്തിനിടയില്‍ എസ് ബി ഐ ശാഖ അക്രമിച്ച കേസിലാണ് പ്രതികള്‍ കീഴടങ്ങിയത്.
ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി സി സുരേശന്‍ (34), നേതാക്കളായ കാനത്തുമൂലയിലെ കെ എം വിനോദ് (32), കരിന്തളം അണ്ടോളിലെ ശാര്‍ങി (32), മന്ത്രി എം എം മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം പൊടോതുരുത്തിയിലെ ടി വി സുരേഷ്ബാബു (40), കക്കാട്ടെ എം പി ദീപേഷ് (29), കാരളത്തെ കെ വി ശ്യാം ചന്ദ്രന്‍ (27) എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, DYFI, case, Crime, Bank attack case accused surrendered before court
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, DYFI, case, Crime, Bank attack case accused surrendered before court
< !- START disable copy paste -->