city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ബാലകൃഷ്ണന്‍ വധം: രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപാ വീതം പിഴയും

കാസര്‍കോട്:  (www.kasargodvartha.com 18.05.2018) അന്യ മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് കൊറിയര്‍ സര്‍വീസ് ഉടമയും യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ടുമായിരുന്ന വിദ്യാനഗര്‍ പടുവടുക്കത്തെ ബാലകൃഷ്ണനെ (38) കുത്തിക്കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപാ വീതം പിഴയും ശിക്ഷ. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് വെള്ളിയാഴ്ച ഉച്ചയോടെ ശിക്ഷ പ്രഖ്യാപിച്ചത്. കാസര്‍കോട് ചട്ടഞ്ചാല്‍ കൂളിക്കുന്ന് പാദൂര്‍ റോഡിലെ ഇക്കു എന്ന മുഹമ്മദ് ഇഖ്ബാല്‍ (44), കാസര്‍കോട് തളങ്കര തായലങ്ങാടിയിലെ മുഹമ്മദ് ഹനീഫ എന്ന ജാക്കി ഹനീഫ (43) എന്നിവരെയാണ് സിബിഐ കോടതി ജഡ്ജ് എസ് സന്തോഷ് കുമാര്‍ ശിക്ഷ വിധിച്ചത്.

കേസിലെ മൂന്നും നാലും അഞ്ചും പ്രതികളായ തായലങ്ങാടിയിലെ അബ്ദുല്‍ ഗഫൂര്‍, ചെങ്കള മുട്ടത്തൊടിയിലെ എ.എം. മുഹമ്മദ്, ബാലകൃഷ്ണന്‍ വിവാഹം കഴിച്ച യുവതിയുടെ പിതാവായ ഉപ്പള മണ്ണംകുഴിയിലെ അബൂബക്കര്‍ എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെവിട്ടിരുന്നു. 2001 സെപ്റ്റംബര്‍ 18 ന് രാത്രി മണിയോടെയാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ ഡിടിഎസ് കൊറിയര്‍ സ്ഥാപന ഉടമയായ ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഇഖ്ബാലും മറ്റ് പ്രതികളും ചേര്‍ന്ന് പന്നിപ്പാറയിലെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ബാലകൃഷ്ണനെ കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ചെമ്മനാട് കടവത്ത് വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

കാസര്‍കോട് ഉപ്പള സ്വദേശിനിയായ മുസ്ലിം യുവതിയെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലക്ക് കാരണമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസ് ആറു വര്‍ഷം ലോക്കല്‍ പോലീസാണ് അന്വേഷിച്ചത്. എന്നാല്‍ പ്രതികളെ ലോക്കല്‍ പോലീസിന് പിടികൂടാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്ന് 2007ല്‍ ഹൈക്കോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറുകയായിരുന്നു. സി.ബി.ഐ ചെന്നൈ യൂണിറ്റാണ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. 30 സാക്ഷികളെയാണ് കോടതി മുമ്പാകെ സി.ബി.ഐ വിസ്തരിച്ചത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ടു പ്രതികളുടെയും ജാമ്യം ഇന്നലെ തന്നെ റദ്ദാക്കിയ കോടതി എറണാകുളം സബ്ജയിലിലടച്ചിരുന്നു.പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

കാസര്‍കോട്ട് കോളിളക്കം സൃഷ്ടിച്ച ഈ കേസിലെ മുഖ്യപ്രതിയടക്കമുള്ളവര്‍ ഗള്‍ഫിലേക്ക് കടന്നിരുന്നു. സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയുടെ പിതാവാണ് ബാലകൃഷ്ണന്റെ അടുത്ത സുഹൃത്തുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും ഇതിനായി ഗൂഡാലോചന നടന്നതായും സി.ബി.ഐ വാദിച്ചുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ കോടതി വാദം അംഗീകരിച്ചില്ല. ചെമ്മനാട് കടവത്ത് വെച്ച് കുത്തേറ്റ ബാലകൃഷ്ണന്‍ തൊട്ടടുത്ത പള്ളി വരെ ഓടിയെത്തിയശേഷം കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലേക്കു വഴി മധ്യേയാണ് ബാലകൃഷ്ണന്‍ മരിച്ചത്. നെ​ഞ്ചി​ലേ​​റ്റ അ​ഞ്ചോ​ളം കു​ത്താ​ണ്​ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണു പോ​സ്​​റ്റ്​​മോ​ർ​ട്ടം റിപ്പോർട്ട്.


യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ബാലകൃഷ്ണന്‍ വധം: രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപാ വീതം പിഴയും

Related News:
കൊറിയര്‍ സര്‍വീസ് ഉടമയായ ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Crime, Murder-case, news, Top-Headlines, Kasaragod, Fine, Court, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia