Crime | ഗഫൂര്‍ ഹാജിയുടെ മരണം: പ്രതികളുടെ ജാമ്യാപേക്ഷ 27 ലേക്ക് മാറ്റി; കസ്റ്റഡി അപേക്ഷ ചൊവ്വാഴ്ച കോടതിയില്‍

● തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ഉദ്യോഗസ്ഥര്‍.
● ജാമ്യാപേക്ഷ ഈ മാസം 27 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
● ഡിസംബര്‍ രണ്ടിന് അറസ്റ്റിലായ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
കാസര്‍കോട്: (KasargodVartha) പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജനുവരി 27 ലേക്ക് മാറ്റി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും.
ഒന്നാം പ്രതി മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ടി എം ഉബൈസ് എന്ന ഉവൈസ് (32), ഇയാളുടെ ഭാര്യ മന്ത്രവാദിനി എന്നറിയപ്പെടുന്ന കെ എച് ശമീന (38), മൂന്നാം പ്രതി ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി എം അസ്നീഫ (36), നാലാം പ്രതി വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആഇശ (43) എന്നിവരാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.
അതേസമയം തെളിവെടുപ്പിനായി പ്രതികളെ ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിആര്‍ബി ഡിവൈഎസ്പി ജോണ്‍സണ്‍, ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.
ഡിസംബര്‍ രണ്ടിന് അറസ്റ്റിലായ പ്രതികള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അഡ്വ. പി കെ ഫൈസല്‍ ആണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ജില്ലാ ജഡ്ജ് അവധിയിലായതിനാലാണ് ജാമ്യാപേക്ഷ ഈ മാസം 27 ലേക്ക് മാറ്റിവെച്ചത്. കഴിഞ്ഞ ഡിസംബര്‍ രണ്ടിന് അറസ്റ്റിലായ പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
#GafoorHajiMurder #Kasargod #KeralaCrime #Justice #BailApplication #Custody