city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബദിയടുക്കയില്‍ 14 കാരിയെ ഫോണില്‍ നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണമെന്ന് കോടതി, സുഹറാബിയുടെ കീഴടങ്ങല്‍ ഉടന്‍

കാസര്‍കോട്: (www.kasargodvartha.com 27.09.2018) ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയെ ഫോണില്‍ നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയായ ബദിയടുക്കയിലെ സുഹറാബി (38) നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സുഹറാബി ഉടന്‍ കീഴടങ്ങുമെന്നാണ് സൂചന.

മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പു തന്നെ സുഹറാബി കാസര്‍കോട് ഡി വൈ എസ് പി ഓഫീസിലെത്തി കീഴടങ്ങാന്‍ ആലോചിച്ചിരുന്നു. ഇതിനിടയിലാണ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നത്. സുഹറാബിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ ബദിയടുക്ക, നീര്‍ച്ചാല്‍ മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നേരത്തെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു.

ഒരാഴ്ചക്കുള്ളില്‍ പ്രതിയെ പിടികൂടുമെന്നാണ് പോലീസ് ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും സുഹറാബിയെ പിടികൂടാത്തതിനെ തുടര്‍ന്ന് ഒക്ടോബര്‍ മൂന്നു മുതല്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ രാപ്പകല്‍ സമരം നടത്തുമെന്ന് ഡി വൈ എഫ് ഐ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സുഹറാബി കീഴടങ്ങിയില്ലെങ്കില്‍ ഊര്‍ജിതമായ അന്വേഷണത്തിലൂടെ അവരെ കണ്ടെത്താന്‍ ശ്രമിക്കുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനാലാണ് പോലീസ് പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്താതിരുന്നത്. സുഹറാബിയുടെ മാതാപിതാക്കള്‍ ഹജ്ജ് നിര്‍വ്വഹിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്തിയിട്ടുണ്ട്. അവര്‍ വഴി സുഹറാബിയെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയാണ് പോലീസ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ബംഗളൂരുവിലും നാട്ടിലുമായി സുഹറാബി ഒളിവില്‍ കഴിഞ്ഞ് വരികയാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. പോലീസ് വിചാരിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇവരെ പിടികൂടാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇവരുടെ ഭര്‍ത്താവ് അബൂബക്കറും കേസില്‍ പ്രതിയാണ്. കെ എം സി സി നേതാവായ അബൂബക്കറിനെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഉന്നതരായ പലരുമായും സുഹറാബിക്കുള്ള ബന്ധം കാരണമാണ് അവരെ അറസ്റ്റു ചെയ്യാതെ നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഒരു പ്രമുഖ നേതാവ് ഇടപെട്ടിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

ബദിയടുക്കയില്‍ 14 കാരിയെ ഫോണില്‍ നീലച്ചിത്രം കാണിച്ച് പീഡിപ്പിച്ച കേസിലെ പ്രതി സുഹറാബി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണമെന്ന് കോടതി, സുഹറാബിയുടെ കീഴടങ്ങല്‍ ഉടന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Molestation, Crime, High-Court, Badiyadukka, Badiyadukka Molestation case; Accused bail application rejected by HC; court order to surrender before police
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia