രക്ഷിതാക്കളുടെ കണ്ണ് തുറപ്പിച്ച് ബദിയഡുക്ക ജനമൈത്രി പോലീസ്
Jul 22, 2017, 13:01 IST
ബദിയഡുക്ക:(www.kasargodvartha.com 22/07/2017) രക്ഷിതാക്കളുടെ കണ്ണ് തുറപ്പിച്ച് ബദിയഡുക്ക ജനമൈത്രി പോലീസ്. സമൂഹത്തില്‍ ഇന്ന് വെല്ലുവിളിയായിരിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ നേര്‍കാഴ്ച്ച രക്ഷിതാക്കളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ് ജനമൈത്രി പോലീസ്. സൈബര്‍ ക്രൈം പലപ്പോഴും സംഭവിക്കുന്നത് വീട്ടിന്റെ ചുവരുകള്‍ക്കുള്ളിലാണെന്നും ഇതിന് പിന്നില്‍ കൗമാരക്കാരായ കുട്ടികളാണെന്നും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാനാണ് ബദിയഡുക്ക പോലീസ് ഇങ്ങനെയൊരു പരിപാടിക്ക് തുടക്കമിട്ടത്.
ബദിയഡുക്ക നവജീവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, മൗവ്വാര്‍ യു പി സ്‌കൂളിലും രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് നടത്തി കഴിഞ്ഞു. എല്ലാ സ്‌കൂളിലും രക്ഷിതാക്കള്‍ക്ക് അദ്യ പടിയായി ക്ലാസ് നല്‍കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.. ബദിയഡുക്ക എസ്‌ഐ കെ ആര്‍ അമ്പാടിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. സിവില്‍ പോലീസ് ഒഫീസര്‍ പി ആര്‍ ശ്രീനാഥ് ആണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.
Keywords: Kerala, kasaragod, news, Parents, Crime, Police, Cyber awareness, adolescence, Internet abuse, School, Students
Keywords: Kerala, kasaragod, news, Parents, Crime, Police, Cyber awareness, adolescence, Internet abuse, School, Students