Paddy Field | 'കുന്നിടിച്ച് നെല്‍പാടങ്ങള്‍ നികത്തുന്നു, 4 മാഫിയ സംഘത്തിന്റെ പ്രവൃത്തിക്ക് ഉദ്യോഗസ്ഥരുടെ കൂട്ട്'; കച്ചവടത്തിനും മൗനാനുവാദമെന്ന് ആക്ഷേപം
Feb 10, 2023, 17:54 IST
ബദിയടുക്ക: (www.kasargodvartha.com) ചെടേക്കാലില്‍ കുന്നിടിച്ച് നെല്‍പാടങ്ങള്‍ നികത്തുമ്പോഴും ചോദിക്കാന്‍ ആരുമില്ലെന്ന സ്ഥിതിയാണെന്ന് ആക്ഷേപം. ബദിയടുക്ക പഞ്ചായതിലെ നീര്‍ച്ചാല്‍ വിലേജില്‍ പെടുന്ന ചെടേക്കാല്‍ പൊതുമരാമത്ത് റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലമാണ് നിരപ്പാക്കുന്നത്. നാല് മാഫിയകളുടെ പ്രവൃത്തിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൗനവും കൂട്ട് കച്ചവടവും ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ടെന്നാണ് റിപോര്‍ട്.
രണ്ട് ഏകറോളമുള്ള സ്ഥലത്ത് പഴയ തലമുറകള്‍ നെല്‍കൃഷി നടത്തിവന്ന ഒരു ഏകര്‍ പാടത്തെ ബാക്കിഭാഗം ചെമണ്ണ് കുന്ന് നിരപ്പാക്കി പുരയിടമാക്കി ഭൂമാഫിയ സംഘം വില്‍പന നടത്താനുള്ള വില പറഞ്ഞ് കൊണ്ടിരിക്കുകയാണെന്നാണ് പരാതി.
ദിവസങ്ങളോളമായി പകലും രാത്രിയുമെന്ന് നോക്കാതെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുന്നിടിക്കലും ടിപര്‍ ലോറിയില്‍ ചെമ്മണ്ണ് പല ഭാഗത്തേക്കും കൊണ്ട് പോകുന്നതും ഇത് വഴി 'വഴിപോകുന്ന പൊലീസും, റവന്യു വകുപ്പും കണ്ടില്ലെന്ന് നടിച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് വേണം പറയാന്‍.
രാത്രിയില്‍ ഉറക്കം ഇല്ലാതാക്കുന്ന കുന്നിടിക്കല്‍ യന്ത്രത്തിന്റെയും ചെമ്മണ്ണ് കൊണ്ട് പോകുന്ന ടിപര്‍ ലോറിയുടെ മരണപാച്ചലിന്റെ ശബ്ദ്ധവും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് പരിസരത്ത് താമസിക്കുന്നവര്‍ പറയുന്നു.
പരിസ്ഥിതി സ്‌നേഹം സംസാരിക്കുന്നവരും നെല്‍വയല്‍ നികത്തുന്നത് നിയമ വിരുദ്ധമെന്ന് ചോദ്യം ചെയ്യാനോ രേഖാമൂലം പരാതിപ്പെടാനോ തയ്യാറാവാത്തതും മാഫിയ സംഘത്തിന്റെ ഭീഷണി കൊണ്ടാണെന്നാണ് പറയുന്നത്. നാട്ടിലെ ചിലര്‍ വിവരം തിരക്കിയവരോട് താങ്കള്‍ വിലേജ് ഓഫിസറാണോ എന്ന വിരട്ടല്‍ നടത്തിയതായും പറയുന്നു.
ഈയടുത്ത് സ്ഥലം വാങ്ങിയവര്‍ക്ക് ആധാരം രെജിസ്റ്റര്‍ ചെയ്ത് കൊടുത്ത സംഭവത്തില്‍ നെല്‍വയല്‍ മാറ്റിയതായാണ് വിവരം. ആര്‍ ഡി ഒ മുഖാന്തിരമുള്ള സ്ഥലത്തിന്റെ തരം മാറ്റുന്ന പ്രക്രിയ പോക്കുവരവ് ചെയ്തു കൊടുക്കാനുള്ള സാധ്യത കുറവാണെന്ന് പറയുന്നു.
ഇത്തരത്തില്‍ നടന്നിട്ടുണ്ടെങ്കില്‍ ബന്ധപെട്ട ഉദ്യോഗസ്ഥരുടെ ഇടപെടലും മൗനാനുവാദം ലഭിച്ചതിനെ കുറിച്ചും അന്വേഷണം വേണമെന്ന പരാതിയാണ് ഉയര്‍ന്ന് വരുന്നത്. സ്ഥലം നിരപ്പാക്കിയതോടെ പഴയകാലം മുതല്‍ കൃഷിയിടത്തേക്ക് വെള്ളത്തിന്റെ സ്രോതസെത്തുന്ന തണ്ണീര്‍ തടയണയും ഇല്ലാതായി. ഇതിനെ കുറിച്ചും അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതേസമയം വിവരം ശ്രദ്ധയില്‍പെട്ടതായും സംഭവ സ്ഥലത്തിന്റെ റിപോര്‍ട് തേടി ആവശ്യമായ നടപടി കൈകൊള്ളുമെന്ന് കാസര്‍കോട് തഹസില്‍ദാര്‍ കെ എ സാദിഖ് ബാശ പറഞ്ഞു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Complaint, Badiyadukka, Badiyadka: Paddy fields were filled by hillocks.
< !- START disable copy paste -->