city-gold-ad-for-blogger

ബദിയടുക്കയിൽ വൻ മയക്കുമരുന്ന് വേട്ട; ഐ20 കാറിലും ശരീരത്തിലുമായി സൂക്ഷിച്ച 162 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ

 Representational image of an excise drug seizure operation
Photo: Special Arrangement

● വാണിജ്യ അളവിൽപ്പെടുന്ന മയക്കുമരുന്നാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്
● ബദിയടുക്ക എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണു പി.ആറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്
● പ്രതിക്കെതിരെ എൻഡിപിഎസ് ആക്ടിലെ പ്രസക്ത വകുപ്പുകൾ പ്രകാരം കേസെടുത്തു
● പിടിച്ചെടുത്ത എംഡിഎംഎയും വാഹനവും എക്സൈസ് ഓഫീസിൽ ഹാജരാക്കി

ബദിയടുക്ക: (KasargodVartha) ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ബദിയടുക്ക എക്സൈസ് റേഞ്ച് നടത്തിയ മിന്നൽ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. 162 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ അബ്ദുൾ അസീസ് (34) എന്നയാളാണ് അറസ്റ്റിലായത്. വാണിജ്യ അളവിൽപ്പെടുന്ന എം.ഡി.എം.എ ആണ് പ്രതിയിൽ നിന്നും പിടികൂടിയതെന്ന് എക്സൈസ് വ്യക്തമാക്കി.

കാറിലും ശരീരത്തിലുമായി ഒളിപ്പിച്ചു

വെള്ളിയാഴ്ച രാത്രി 10 മണിയോടെ അബ്ദുൾ അസീസ് താമസിക്കുന്ന വീടിന് മുന്നിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതിയുടെ ശരീരത്തിൽ നിന്നും, ഇയാൾ ഉപയോഗിച്ചിരുന്ന KL 14 K 1338 രജിസ്ട്രേഷൻ നമ്പറുള്ള ഹ്യുണ്ടായ് ഐ20 കാറിൽ നിന്നുമായി ആകെ 162 ഗ്രാം എം.ഡി.എം.എ ആണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

ഓണം ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ മയക്കുമരുന്ന് കടത്തും വിതരണവും തടയുന്നതിനായി എക്സൈസ് വകുപ്പ് ജില്ലയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലും പ്രധാന റോഡുകളിലും വാഹനങ്ങളിലും വ്യക്തികളിലും പരിശോധന തുടരുന്നതിനിടെയാണ് വൻ മയക്കുമരുന്ന് വേട്ട നടന്നത്.

ഉദ്യോഗസ്ഥ സംഘം

ബദിയടുക്ക എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജിഷ്ണു പി.ആറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീനിവാസൻ പത്തിൽ, പ്രിവന്റീവ് ഓഫിസർമാരായ മഞ്ജുനാഥ കെ. ആൽവ, സി. വിജയൻ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) കെ.ആർ. പ്രജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എ. പ്രഭാകരൻ, എൻ. ജനാർദ്ദനൻ, ബി. വിനോദ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ടി. ധന്യ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ എസ്.ജി സാഗർ എന്നിവർ പങ്കെടുത്തു.

മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതിന് പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ടിലെ 22(c), 60(3) വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പിടിച്ചെടുത്ത എം.ഡി.എം.എ, വാഹനം, കേസ് രേഖകൾ എന്നിവ ബദിയടുക്ക എക്സൈസ് റേഞ്ച് ഓഫിസിൽ ഹാജരാക്കി. അറസ്റ്റിലായ പ്രതിയെ തുടർ നിയമനടപടികൾക്കായി ശനിയാഴ്ച ഉച്ചയോടെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്യും.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Badiyadka Excise arrested Abdul Azeez of Enmakaje with 162g of commercial quantity MDMA seized from his body and his i20 car.

#Badiyadka #KasaragodNews #DrugBust #ExciseDepartment #MDMASeized #KeralaPolice #LocalNews #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia