ബൈക്കിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി 2 പേർ അറസ്റ്റിൽ; പിടിയിലായത് പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
● ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ വിനീത്, അഹ് മദ് സനാഫർ എന്നിവരാണ് അറസ്റ്റിലായത്
● കുമ്പഡാജെ മല്ലാരത്ത് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം
● പ്രതികൾക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുക്കുകയും ലഹരിമരുന്നിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കുകയും ചെയ്തു
ബദിയടുക്ക: (KasargodVartha) ബൈക്കിൽ കടത്താൻ ശ്രമിച്ച എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് പേരെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിനീത് (22), അഹ് മദ് സനാഫർ (30) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച (2026 നവംബർ 25) വൈകിട്ട് 3.30-ഓടെയാണ് സംഭവം. ബദിയടുക്ക സ്റ്റേഷൻ ഹൗസ് ഓഫീസർ ടി സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കുമ്പഡാജെ മല്ലാരത്ത് വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ ബെളിഞ്ച ഭാഗത്തുനിന്ന് കുമ്പഡാജെ ഭാഗത്തേക്ക് ബൈക്കിൽ എത്തിയ രണ്ടുപേർ പോലീസ് വാഹനത്തെ കണ്ട് ബൈക്ക് തിരിച്ച് പോകാൻ ശ്രമിച്ചു.
ദേഹപരിശോധനയിൽ കണ്ടെത്തിയത് 4.54 ഗ്രാം എംഡിഎംഎ
സംശയം തോന്നിയ പോലീസ് സംഘം ബൈക്ക് തടഞ്ഞുനിർത്തി ഇരുവരെയും പരിശോധിക്കുകയായിരുന്നു. ദേഹപരിശോധനയ്ക്കിടെ വിനീതിൻ്റെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്ന് നാല് ഗ്രാം എംഡിഎംഎയും അഹ് മദ് സനാഫറിൽ നിന്ന് 0.54 ഗ്രാം എംഡിഎംഎയും കണ്ടെത്തി. ആകെ 4.54 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്.
തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നും ആർക്കുവേണ്ടിയാണ് കടത്തിക്കൊണ്ടുപോയതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
എൻഡിപിഎസ് നിയമപ്രകാരം കേസ്; ഉറവിടം തേടി അന്വേഷണം
അന്വേഷണ സംഘത്തിൽ സിപിഒ ധനേഷ്, വനിതാ സിപിഒ എം സി രമ്യ, ഡ്രൈവർ ഉമേഷ് എന്നിവരും ഉണ്ടായിരുന്നു. പിടിയിലായവർക്കെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Badiadka police arrest two youths from Ethadukka and Kumbadaje with 4.54 grams of MDMA during a vehicle inspection at Kumbadaje Mallaram on Wednesday.
#KasaragodNews #BadiadkaPolice #MDMASeizure #AntiDrugDrive #Kumbadaje #KeralaPolice #MalayalamNews #RenuNews






