'കട്ടിലിനടിയിൽ ഒളിപ്പിച്ചു’; വൻ ലഹരി ശേഖരം പോലീസ് പിടികൂടി; 23കാരൻ പിടിയിൽ

-
ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ പിടികൂടി.
-
107 ഗ്രാം എംഡിഎംഎയുമായി 23കാരൻ അറസ്റ്റിൽ.
-
കണ്ണൂർ റേഞ്ച് ലഹരി വിരുദ്ധ കോമ്പിംഗിൻ്റെ ഭാഗമായിരുന്നു പരിശോധന.
-
രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ നടത്തിയ റെയ്ഡിലാണ് ലഹരി കണ്ടെത്തിയത്.
-
പ്രതി ഒളിപ്പിച്ച എംഡിഎംഎ കട്ടിലിനടിയിൽ നിന്നാണ് കണ്ടെത്തിയത്.
ബദിയടുക്ക: (KasargodVrtha) കണ്ണൂർ റേഞ്ച് തലത്തിൽ നടക്കുന്ന ലഹരി വിരുദ്ധ കോമ്പിംഗിൻ്റെ ഭാഗമായി ബദിയടുക്ക പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് പിടിയിലായി. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റഫീഖ് (23) ആണ് 107.090 ഗ്രാം എംഡിഎംഎയുമായി പോലീസിൻ്റെ വലയിലായത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാവിലെ 7.25 ഓടെ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ലഹരി വസ്തു കണ്ടെത്തിയത്. പ്രതി ഉണ്ടായിരുന്ന മുറിയിലെ കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.
ജില്ലാ പോലീസ് മേധാവി ബി. വി. വിജയ ഭരത് റെഡ്ഡി ഐപിഎസ്സിൻ്റെ നിർദ്ദേശപ്രകാരം വിദ്യാനഗർ ഇൻസ്‌പെക്ടർ വിപിൻ യു.പി.യുടെ മേൽനോട്ടത്തിൽ, ബദിയടുക്ക പോലീസ് സ്റ്റേഷനിൽ അറ്റാച്ച് ഡ്യൂട്ടിയിലുള്ള വിദ്യാനഗർ എസ്ഐ പ്രതീഷ് കുമാർ എം.പി., ബദിയടുക്ക പ്രൊബേഷനറി എസ്ഐ രൂപേഷ്, ഗ്രേഡ് എസ്ഐ രാധാകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, ഹരിപ്രസാദ്, വനിതാ സിവിൽ പോലീസ് ഓഫീസർ അനിത എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തി പ്രതിയെയും ലഹരി വസ്തുവും പിടികൂടിയത്. കാസർഗോഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അരുണിൻ്റെ സാന്നിധ്യത്തിൽ പ്രതിയുടെ ദേഹപരിശോധനയും മറ്റ് നിയമനടപടികളും പൂർത്തിയാക്കി.
ബദിയടുക്കയിലെ ലഹരി വേട്ടയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Article Summary: In a raid conducted by Badiadka police as part of the Kannur range anti-drug combing operation, a 23-year-old man, Mohammed Rafique, was arrested with 107.090 grams of MDMA worth lakhs. The drugs were found hidden under his bed.
#DrugSeizure, #Badiadka, #KeralaPolice, #MDMA, #AntiDrugCampaign, #Kasaragod