അംഗണ്‍വാടി അധ്യാപിക ആയിഷയുടെ മരണം; ഉത്തരവാദികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ചയുടെ പോലീസ് സ്‌റ്റേഷന്‍മാര്‍ച്ച്; മാതാപിതാക്കളും പങ്കെടുത്തു
Jan 29, 2017, 11:04 IST
ബദിയടുക്ക: (www.kasargodvartha.com 29.01.2017) അംഗണ്‍വാടി അധ്യാപിക ആയിഷയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച കുംബഡാജെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദിയടുക്ക പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഞായറാഴ്ച രാവിലെ നടന്ന മാര്‍ച്ചിലും പ്രകടനത്തിലും നിരവധി പ്രവര്‍ത്തകര്‍ അണിനിരന്നു.
ആയിഷയുടെ പിതാവ് മൊയ്തീന്‍കുട്ടിയും മാതാവ് ഹവ്വമ്മയും മാര്‍ച്ചില്‍ പങ്കെടുത്തു. ബദിയടുക്ക സ്‌റ്റേഷനുമുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് ഗേറ്റിനുമുന്നില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. ബി ജെ പി ദേശീയസമിതിയംഗം എം സഞ്ജീവ ഷെട്ടി ധര്‍ണ ഉദ്ഘാടനം ചെയ്തു. ആയിഷയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് രംഗത്തിറങ്ങിയ സി പി എമ്മും മുസ്ലിംലീഗും ഇപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ഇതോടെ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ജീവമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ആയിഷയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവര്‍ സി പി എമ്മിനും ലീഗിനും വേണ്ടപ്പെട്ടവരായതിനാലാണ് ഈ സംഭവത്തില്‍ അവര്‍ ഇപ്പോള്‍ മൗനം പാലിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതുവരെ സമരം തുടരുമെന്നും സഞ്ജീവഷെട്ടി മുന്നറിയിപ്പ് നല്‍കി. മഹിളാമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് നളിനി അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാനവൈസ് പ്രസിഡണ്ട് ശൈലജ ഭട്ട് അടക്കമുള്ള പ്രമുഖ നേതാക്കള്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ബദിയടുക്ക പോലീസ് സ്‌റ്റേഷന്റെ കൂടി ചുമതലയുള്ള വിദ്യാനഗര്‍ സി ഐയുമായി ബി ജെ പിയുടെയും മഹിളാമോര്‍ച്ചയുടെയും നേതാക്കള്‍ ചര്‍ച്ച നടത്തി. ഈ കേസില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ളതുകൊണ്ടാണ് നടപടി വൈകുന്നതെന്നും ആയിഷയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്നും സി ഐ ഉറപ്പുനല്‍കി.
ആഇശയുടെ മരണം: വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി നാട്ടുകാര്‍
ആഇശയുടെ മരണം: മൊബൈലിലേക്ക് വന്ന കോളുകളെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി
അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ അന്വേഷണം വേണം; മാതാപിതാക്കള്‍ ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കി, കാരണക്കാരിയെന്ന ആരോപണത്തിന് വിധേയായ പഞ്ചായത്ത് പ്രസിഡണ്ടും പരാതിയുമായി പോലീസില്‍
ആഇശയുടെ മരണത്തിന് കാരണക്കാരി പഞ്ചായത്ത് പ്രസിഡണ്ടെന്ന് ആക്ഷേപം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം, ബിജെപി, കോണ്‍ഗ്രസ് രംഗത്ത്
അംഗണ്‍വാടി അധ്യാപികയുടെ മരണത്തില്‍ ദുരൂഹത; മരിച്ചത് വിഷം അകത്തുചെന്ന്, അധ്യാപികയെ ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും വിവരം, വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം പരിയാരത്തേക്ക്
വീട്ടിനകത്ത് കുഴഞ്ഞുവീണ അംഗണ്‍വാടി അധ്യാപിക ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു
Keywords: Kerala, kasaragod, BJP, Death, Murder, suicide, Crime, March, police-station, Mahila-association, Muslim-league, CPM, Mahila Morcha, Badiyadukka, Vidyanagar CI, Inauguration, Ayisha's Death: Mahila Morcha conducts police station march at Badiyadukka

Related News: