Held | ഓടോറിക്ഷ ഡ്രൈവറുടെ ഇടപെടൽ; തിരക്കുള്ള ബസുകളിൽ മാല പൊട്ടിച്ചതിന് പൊലീസ് തിരയുന്ന യുവതികൾ പിടിയിൽ

● തമിഴ്നാട് സ്വദേശിനികളാണ് പിടിയിലായത്
● ഇവർ നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്.
● വയനാട്, കണ്ണൂർ ജില്ലകളിലും ഇവരുടെ പേരിൽ കേസുകൾ ഉണ്ട്
നീലേശ്വരം: (KasargodVartha) നിരവധി പിടിച്ചുപറി കേസുകളിൽ പൊലീസ് തിരയുന്ന തമിഴ്നാട് സ്വദേശികളായ യുവതികളെ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്തൂരി, കവിത എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് സംശയകരമായ സാഹചര്യത്തിൽ ഇവരെ കണ്ടതിനെ തുടർന്ന് ചില ഓടോറിക്ഷ ഡ്രൈവർമാർ പൊലീസിന് വിവരം നൽകുകയായിരുന്നു.
ഓടോറിക്ഷ ഡ്രൈവർ ഹരീഷ് കരുവാച്ചേരിയുടെ സമയോചിതമായ ഇടപെടലാണ് പ്രതികളെ പിടികൂടുന്നതിൽ നിർണായകമായത്. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിൽ നിന്നായി ആറ് സ്ത്രീകളുടെ ആഭരണങ്ങൾ കവർന്ന കേസുകളിൽ ഈ യുവതികൾ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
പാണത്തൂരിൽ ബസിൽ അടുത്തിടെ ഒരു വയോധികയുടെ ആഭരണം കവർന്നത് ഇവരാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
#KeralaCrime #JewelryTheft #TamilNaduCriminals #AutorickshawHero #PoliceInvestigation