ഓട്ടോറിക്ഷ കത്തിച്ച സംഭവത്തില്‍ സി സി ടി വി പരിശോധിച്ചു; പ്രതികള്‍ ഉടന്‍ കുടുങ്ങിയേക്കും
May 7, 2019, 15:33 IST
നീലേശ്വരം: (www.kasargodvartha.com 07.05.2019) നീലേശ്വരം ബസ് സ്റ്റാന്‍ഡിലെ വി എസ് ഓട്ടോ സ്റ്റാന്‍ഡിലെ സി ഐ ടി യു യൂണിറ്റ് വൈസ് പ്രസിഡണ്ട് ഹരീഷ് കരുവാച്ചേരിയുടെ ഓട്ടോറിക്ഷ കത്തിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ നിന്നും ലഭിച്ചു. രണ്ട് ബൈക്കുകളിലായി എത്തിയവരാണ് തീവെപ്പിന് പിന്നിലെന്നാണ് സൂചന. ഞായറാഴ്ച രാത്രിയാണ് ഹരീഷിന്റെ വീടിന് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കെ എല്‍ 14 എഫ് 5193 നമ്പര്‍ ഓട്ടോറിക്ഷ കത്തിച്ചത്.
ആദ്യം സ്പ്ലണ്ടര്‍ ബൈക്കില്‍ വന്ന രണ്ടുപേര്‍ ഓട്ടോറിക്ഷക്ക് സമീപം വന്ന് തിരിച്ചുപോകുകയും പിന്നീട് മറ്റൊരു ബൈക്കില്‍ വന്നാണ് തീവെച്ചതെന്ന് പരിസരവാസികള്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ കണ്ണൂരില്‍ നിന്നുമെത്തിയ ഫോറന്‍സിക് അധികൃതര്‍ പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ പരിശോധനക്കായി കൊണ്ടുപോയി. ഹരീഷിന്റെ വീടിന്റെ പരിസരങ്ങളിലും രാജാറോഡിലെ സ്ഥാപനങ്ങളിലുമുള്ള സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് തിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ബൈക്കില്‍ പോകുന്ന ദൃശ്യം ലഭിച്ചത്. ഇത് വിദഗ്ധ പരിശോധന നടത്തി വരികയാണ്.
Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Auto-rickshaw, accused, fire, Crime, Auto rickshaw set fire; investigation goes on
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Auto-rickshaw, accused, fire, Crime, Auto rickshaw set fire; investigation goes on
< !- START disable copy paste -->