ഓട്ടോറിക്ഷയില്‍ മദ്യക്കടത്ത്; ഡ്രൈവര്‍ അറസ്റ്റില്‍
Feb 7, 2019, 12:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 07.02.2019) ഓട്ടോറിക്ഷയില്‍ മദ്യം കടത്തുകയായിരുന്ന ഡ്രൈവറെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. പൈവളിഗെ ലാല്‍ബാഗിലെ യു പ്രശാന്തിനെ (37)യാണ് മഞ്ചേശ്വരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ സച്ചിദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെ മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്.
കെ എല്‍ 14 പി 6385 നമ്പര്‍ ഓട്ടോറിക്ഷയില്‍ 20 കെയ്സുകളിലായി കടത്തിക്കൊണ്ടുവന്ന 172.800 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ശ്രീനിവാസന്‍ പത്തില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ രാമ, എം പി സുധീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Auto driver held with liquor, Manjeshwaram, news, Kasaragod, Kerala, Auto Driver, Liquor, seized, Excise, arrest, Crime.