പിതാവ് വില്‍പന നടത്തിയ സ്ഥലം തിരിച്ചുകിട്ടാന്‍ വാങ്ങിച്ച ഓട്ടോഡ്രൈവറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
Oct 6, 2018, 16:16 IST
അജാനൂര്‍: (www.kasargodvartha.com 06.10.2018) പിതാവ് വില്‍പ്പന നടത്തിയ സ്ഥലം തിരിച്ചുകിട്ടാന്‍ വാങ്ങിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. മഡിയനിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുന്നുമ്മല്‍ അന്തുമായിയുടെ മകന്‍ ഇസ്മാഈലിനെയാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിയോടെ മഡിയന്‍ ജംഗ്ഷനില്‍ വെച്ച് 10 ഓളം പേര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഓട്ടോയില്‍ നിന്നും പിടിച്ചിറക്കി കാറില്‍ കയറ്റി കൊണ്ട് പോകാനായിരുന്നു ശ്രമം. എന്നാല്‍ അക്രമികളുടെ പിടിയില്‍ നിന്നും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്.
തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടയില്‍ ദേഹമാസകലം പരിക്കേറ്റ ഇസ്മാഈലിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ ഇല്യാസ് നഗറിലെ കാലിയ മുഹമ്മദിന്റെ മകന്‍ നിസാമുദ്ദീന്‍, ജാമ്യം മുഹമ്മദ്, മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് ഇസ്മാഈല്‍ പരാതിപ്പെട്ടു. നിസാമുദ്ദീന്റെ പിതാവ് മുഹമ്മദ്കുഞ്ഞിയില്‍ നിന്നും ഇല്യാസ്നഗറിലെ അഞ്ചരസെന്റ് സ്ഥലം ഇസ്മാഈല്‍ നാലര ലക്ഷം രൂപക്ക് വിലക്ക് വാങ്ങിയിരുന്നു. ഇതില്‍ രണ്ടു തവണയായി നാലുലക്ഷം രൂപയും അരലക്ഷം രൂപ എഗ്രിമെന്റിന് ശേഷവും മുഹമ്മദ്കുഞ്ഞിക്ക് നല്‍കിയിരുന്നു.
എന്നാല്‍ മുഹമ്മദ്കുഞ്ഞി മരണപ്പെട്ട ശേഷം സ്വത്ത് തങ്ങള്‍ക്ക് തിരിച്ചുതരണമെന്നും പിതാവിന് നല്‍കിയ അരലക്ഷം രൂപ തിരിച്ചുതരാമെന്നും നിസാമുദ്ദീന്‍ മുഹമ്മദ്കുഞ്ഞിയോട് പറഞ്ഞിരുന്നു. എന്നാല്‍ നാലരലക്ഷം രൂപയാണ് താന്‍ മുഹമ്മദ്കുഞ്ഞിക്ക് നല്‍കിയതെന്നും സ്വത്ത് തിരിച്ചു നല്‍കില്ലെന്നും ഇസ്മാഈല്‍ ഇവരോട് പറഞ്ഞിരുന്നു. ഇതിനുമുമ്പും പലവട്ടം ഇസ്മാഈലിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തിരുന്നതായി പറയുന്നു.
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Auto Driver, Ajanur, Auto Driver assaulted by Gang
< !- START disable copy paste -->