city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി ഐ അബ്ദുര്‍ റഹീമിനെ ഓട്ടോറിക്ഷയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 03/05/2017) കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിനെ ഓട്ടോറിക്ഷയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മണല്‍ കടത്ത് സംഘത്തില്‍ പെട്ട തളങ്കര ഖാസിലൈനിലെ എച്ച് എം അക്ബര്‍ എന്ന അക്കുവിനെ(22)യാണ് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എരിയാലില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. ചൊവ്വാഴ്ച രാത്രി 12.40 മണിയോടെ തളങ്കരയില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സി ഐ അബ്ദുര്‍ റഹീമിനെ മണല്‍കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചത്. സി ഐ റോഡില്‍ നിന്ന് ഓട്ടോറിക്ഷ കൈ കാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഓട്ടോ സി ഐയെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.

കൈക്കും മറ്റും പരിക്കേറ്റ സി ഐ ആശുപത്രിയില്‍ ചികിത്സ തേടി. സി ഐയുടെ പരാതിയിയില്‍ വധശ്രമത്തിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

സി ഐ അബ്ദുര്‍ റഹീമിനെ ഓട്ടോറിക്ഷയിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Related News: മണല്‍കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷ തടയാന്‍ ശ്രമിച്ച സി ഐയെ ഇടിച്ചുതെറിപ്പിച്ചു; സംഘം വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ടു

Keywords : Kasaragod, Police, Murder Attempt, Case, Accuse, Arrest, Kerala, Crime, HM Akbar, CI Abdul Raheem.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia