ഓട്ടോഡ്രൈവര്‍ക്കും സഹോദര ഭാര്യയ്ക്കും വെട്ടേറ്റു
Dec 5, 2017, 18:15 IST
കളനാട്: (www.kasargodvartha.com 05.12.2017) ഓട്ടോഡ്രൈവര്‍ക്കും സഹോദര ഭാര്യയ്ക്കും വെട്ടേറ്റു. ഓട്ടോഡ്രൈവറായ വാണിയാര്‍മൂലയിലെ ശശി (35), സഹോദര ഭാര്യ ചന്ദന (32) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കണ്ണിനും തലയ്ക്കും പരിക്കേറ്റ ശശിയെയും ചെവിക്കും തലയ്ക്കും അടിയേറ്റ ചന്ദനയെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. പുല്ലു പറിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് അയല്‍വാസിയാണ് അക്രമത്തിനു പിന്നിലെന്ന് ശശി പറയുന്നു. രാവിലെ പുല്ലു പറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടാവുകയും എസ് ഐ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നെലെയാണ് രാത്രി ഓട്ടോയുമായി ശശി വീട്ടിലേക്ക് പോകുമ്പോള്‍ തടഞ്ഞ് നിര്‍ത്തി അയല്‍വാസി ആളെ കൂട്ടി അക്രമിച്ചതെന്നാണ് പരാതി. തടയാനെത്തിയപ്പോഴാണ് സഹോദര ഭാര്യയ്ക്കും അടിയേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ശശി വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kalanad, Assault, Attack, Stabbed, Crime, Auto driver and Brother's wife stabbed