അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി അറസ്റ്റില്‍
Jan 28, 2018, 11:44 IST
കുമ്പള: (www.kasargodvartha.com 28.01.2018) അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറുകയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കുമ്പള പേരാലിലെ അഫ്സലിനെ (22)യാണ് അറസ്റ്റു ചെയ്തത്. അഫ്സലിനൊപ്പമുണ്ടായിരുന്ന രണ്ടു പേര് ഓടിരക്ഷപ്പെട്ടു. കല്ലങ്കൈയിലുള്ള മൊഗ്രാല്‍ പുത്തൂര്‍ കണ്വെന്ഷന് സെന്റര്‍ നിര്‍മാണ സ്ഥലത്ത് താമസിക്കുന്ന ബംഗാള്‍ സ്വദേശികളെ അഫ്സലും കൂട്ടാളികളായ രണ്ടുപേരും ഭീഷണിപ്പെടുത്തുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
14 ബംഗാള്‍ തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ അഫ്സലിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തുകയും തൊഴിലാളികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബഹളം കേട്ട് സമീപത്ത് ക്രിക്കറ്റ് മത്സരം നടത്തുകയായിരുന്നവര്‍ ഓടിയെത്തുകയും അഫ്സലിനെ പിടികൂടുകയുമായിരുന്നു. അഫ്സലിനൊപ്പമുണ്ടായിരുന്ന രണ്ടു പേര് ഓടിരക്ഷപ്പെട്ടു.
രണ്ടു വര്‍ഷം മുമ്പ് പേരാലിലെ മുഹമ്മദ് ഷഫീഖിനെ കൊലപ്പെടുത്തി മണലില്‍ മൂടിയ കേസിലെ പ്രതിയാണ് അഫ്സല്. രക്ഷപ്പെട്ടവരെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Accuse, Crime, arrest, Police, arrest, Attempted loot money after threatening; murder case accused arrested
Keywords: Kasaragod, Kerala, news, Murder-case, Accuse, Crime, arrest, Police, arrest, Attempted loot money after threatening; murder case accused arrested