ഫ്‌ളിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്ത സാധനം എത്തിച്ചുകൊടുക്കുന്നതിനിടെ ബൈക്കിലെത്തി തട്ടിപ്പറിക്കാന്‍ ശ്രമം; 2 യുവാക്കള്‍ അറസ്റ്റില്‍
May 7, 2019, 11:26 IST
കാസര്‍കോട്: (www.kasargodvartha.com 07.05.2019) ഫ്‌ളിപ്കാര്‍ട്ടിലൂടെ ഓര്‍ഡര്‍ ചെയ്ത സാധനം എത്തിച്ചുകൊടുക്കുന്നതിനിടെ ഡെലിവറി ബോയില്‍ നിന്നും ബൈക്കിലെത്തി തട്ടിപ്പറിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റിലായി. ആലംപാടിയിലെ അബ്ദുല്‍ ജലീല്‍ (22), നാലാംമൈലിലെ മുഹമ്മദ് റഫീഖ് (22) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ ആനന്ദയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വെച്ചാണ് സംഭവം. പടുവടുക്കത്തെ കൊറിയര്‍ സര്‍വ്വീസിലെ ഡെലിവറി ബോയില്‍ നിന്നുമാണ് സാധനങ്ങള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്. സ്‌കൂട്ടറില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതികള്‍ സാധനങ്ങള്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവാക്കള്‍ സഞ്ചരിച്ച കെ എല്‍ 14 എച്ച് 2701 നമ്പര്‍ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ മൂന്നു മാസത്തോളം യുവാക്കളിലൊരാള്‍ കൊറിയര്‍ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു.
സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവരാമന്‍, ഷിജു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, Police, delivery, Attempt to steal order from Delivery boy; 2 arrested
< !- START disable copy paste -->