ടെമ്പോ വാന്‍ കവര്‍ച്ച ചെയ്യാനെത്തിയ യുവാവിനെ പോലീസ് കൈയ്യോടെ പൊക്കി
Mar 9, 2020, 18:58 IST
ഹൊസങ്കടി: (www.kasargodvartha.com 09.03.2020) ടെമ്പോ വാന്‍ കവര്‍ച്ച ചെയ്യാനെത്തിയ യുവാവിനെ പോലീസ് കൈയ്യോടെ പൊക്കി. ഇച്ചിലങ്കോട്ടെ പ്രദീപ് കുമാറിനെ (26)യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹൊസങ്കടി ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ടെമ്പോ വാനാണ് പ്രദീപ് കുമാര്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്.
നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ടെമ്പോയ്ക്ക് സമീപം സംശയ സാഹചര്യത്തില്‍ കണ്ട പ്രദീപ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിനെത്തിയതാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചത്. തുടര്‍ന്ന് അറസ്റ്റു ചെയ്യുകയായിരുന്നു.
Keywords: Kasaragod, Kerala, news, Police, arrest, Crime, Youth, Hosangadi, Manjeshwaram, Robbery-Attempt, Attempt to Rob Tempo van; Youth arrested
< !- START disable copy paste -->