റിട്ട. ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ സി പി എം നേതാവിനെ വാള്‍ വീശി കൊല്ലാന്‍ ശ്രമിച്ചു; മുന്‍ പോലീസുകാരനായ യുവാവിനെ ജയിലിലടച്ചു
Mar 16, 2020, 18:31 IST
ആദൂര്‍: (www.kasargodvartha.com 16.03.2020) റിട്ട. ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ കേസിലെ പ്രതി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ സി പി എം നേതാവിനെ വാള്‍ വീശി കൊല്ലാന്‍ ശ്രമം. സി പി എം കാറഡുക്ക ഏരിയ കമ്മിറ്റി അംഗവും കാറഡുക്ക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ വിജയകുമാറിനു (49)നേരെയാണ് ഞായറാഴ്ച രാത്രി ഏഴു മണിയോടെ വാള്‍വീശിയത്. സംഭവവുമായ ബന്ധപ്പെട്ട് പ്രതി ശാന്തിനഗറിലെ ശ്യാമിനെ (29) പോലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
2018 നവംബര്‍ 17ന് വൈകിട്ട് ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജര്‍ മുളിയാര്‍ ശാന്തിനഗറിലെ ഇടയില്ലം മാധവന്‍ നായരെ (68) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്യാം. ഈ കേസില്‍ ശ്യാമിനെ ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയ ശേഷം കേസിലെ സാക്ഷികളെയെല്ലാം ശ്യാം ഭീഷണിപ്പെടുത്തി വരികയായിരുന്നുവെന്ന് പോലീസ് സൂചിപ്പിച്ചു. കേസില്‍ സഹായിക്കുന്നതായി സംശയിച്ചാണ് സി പി എം നേതാവായ വിജയകുമാറിനെ വാള്‍ വീശി കൊല്ലാന്‍ ശ്രമിച്ചത്. നേരത്തെ ഒരു തവണയും വിജയ കുമാറിനു നേരെ വധശ്രമം നടന്നിരുന്നു. അന്ന് സി ഐയുടെ സാന്നിധ്യത്തില്‍ പ്രശ്‌നമൊന്നുമുണ്ടാകില്ലെന്ന് പറഞ്ഞ് കേസ് ഒഴിവാക്കുകയായിരുന്നു.
വാള്‍ വീശിയപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്നാണ് വിജയകുമാറിനെ രക്ഷപ്പെടുത്തിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മാധവന്‍ നായരെ കൊലപ്പെടുത്തിയത്. ഭാര്യാസഹോദരിയുടെ മകനായിരുന്നു ശ്യാം. കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരനായിരുന്ന ശ്യാമിനെ കൊലക്കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
Keywords: Kasaragod, Kerala, news, Adhur, Panchayath, Top-Headlines, Crime, Attempt to murder; Youth remanded
< !- START disable copy paste -->