city-gold-ad-for-blogger

സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ചതായി പരാതി: 10 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

Bekal police station and political clash report
Photo Credit: Website/ Bekal Police Station

● ചൊവ്വാഴ്ച രാത്രി പത്തരയോടെ പെരിയാട്ടടുക്കത്ത് വെച്ചാണ് അക്രമം നടന്നത്.
● സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ദിലീഷിനെയും സുഹൃത്തിനെയും സംഘം തടഞ്ഞുനിർത്തി.
● പഞ്ച്, വടി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു അക്രമം.
● തലയ്ക്കും കണ്ണിനും പരിക്കേറ്റ പരാതിക്കാരൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
● രാഷ്ട്രീയ വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു.

ബേക്കൽ: (KasargodVartha) സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സിപിഎം പ്രവർത്തകരെ രാഷ്ട്രീയ വിരോധം വെച്ച് മാരകായുധങ്ങളുമായി ആക്രമിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പത്ത് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. 

സിപിഎം പ്രവർത്തകനും പനയാൽ സ്വദേശിയുമായ എൻ കെ ദിലീഷിന്റെ (24) പരാതിയിലാണ് മുസ്ലിം ലീഗ് പ്രവർത്തകരായ അഷറഫ് എന്ന അച്ചപ്പു, നിസാർ, സാദിഖ് എന്നിവർക്കും കണ്ടാലറിയാവുന്ന കണ്ടാലറിയാവുന്ന ഏഴുപേർക്കുമെതിരെ ബേക്കൽ പോലീസ് കേസെടുത്തത്.

ചൊവ്വാഴ്ച രാത്രി പത്തരമണിയോടെ പെരിയാട്ടടുക്കത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂട്ടറിൽ പോകുകയായിരുന്ന പരാതിക്കാരനെയും സുഹൃത്തിനെയും തടഞ്ഞുനിർത്തിയ സംഘം മാരകായുധങ്ങളായ പഞ്ച്, വടി എന്നിവ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതി. 

ഇടത് കണ്ണിനും വായക്കും ഇടിച്ചതായും വടി കൊണ്ട് തലയ്ക്കടിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. വീണ്ടും തലയ്ക്കടിക്കാൻ ശ്രമിച്ചപ്പോൾ മാറിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും അല്ലാത്തപക്ഷം മരണം വരെ സംഭവിക്കുമായിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു.

കൂടാതെ, ഒന്നാം പ്രതി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ദിലീഷ് മൊഴി നൽകിയിട്ടുണ്ട്. അക്രമത്തിൽ പരിക്കേറ്റ പരാതിക്കാരൻ ഇപ്പോൾ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ.

Article Summary: Police booked 10 Muslim League workers in Bekal for allegedly attempting to murder CPM activists with weapons.

#BekalNews #PoliticalViolence #CPM #IUML #KasaragodNews #PoliceCase

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia