കാറില്‍ നിന്നും ഇറങ്ങുന്നതിനിടെ 12 കാരിയെ കയറിപ്പിടിച്ച മധ്യവയസ്‌ക്കനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു; പ്രതി പിടിയില്‍
Dec 12, 2018, 13:17 IST
ബേഡകം: (www.kasargodvartha.com 12.12.2018) കാറില്‍ നിന്നും ഇറങ്ങുന്നതിനിടെ 12 കാരെ കയറിപ്പിടിച്ച മധ്യവയസ്‌ക്കനെതിരെ ബേഡകം പോലീസ് പോക്‌സോപ്രകാരം കേസെടുത്തു.പ്രതിയെ പോലീസ് പിടികൂടി. കൊളത്തൂര്‍ ചാളക്കാട് സ്വദേശി നാരായണനെ (51) യാണ് പോക്‌സോ നിയമ പ്രകാരം കേസെടുത്ത ശേഷം പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി ഒരു വീട്ടില്‍ നടന്ന ചടങ്ങിന് ശേഷം മറ്റ് കുട്ടികള്‍ക്കൊപ്പം ഇയാളുടെ കാറില്‍ കൊണ്ടുവിടുന്നതിനിടെ 12 കാരിയായ പെണ്‍കുട്ടിയെ കാറില്‍ നിന്നും ഇറങ്ങുന്നതിനിടെ ദേഹത്ത് കയറിപ്പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തിയ ശേഷം രക്ഷിതാക്കളോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബേഡകം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ബുധനാഴ്ച ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇയാളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bedakam, Top-Headlines, Crime, Attempt to molest girl; Man arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bedakam, Top-Headlines, Crime, Attempt to molest girl; Man arrested
< !- START disable copy paste -->