ഇതരസംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍
May 5, 2021, 09:43 IST
വടകര: (www.kasargodvartha.com 05.05.2021) ഇതരസംസ്ഥാനക്കാരിയായ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടകര ബീച്ച് റോഡ് ആട് മുക്കില്‍ തയ്യില്‍ വളപ്പില്‍ അര്‍ഷാദി(22)നെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 27ന് ഉച്ച 12 മണിയോടെയാണ് സംഭവം. പെണ്‍കുട്ടി താമസിക്കുന്ന വീട്ടിനുള്ളില്‍ കയറിയ പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിനുശേഷം മുങ്ങി നടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Vadakara, News, Kerala, Top-Headlines, Police, Crime, Molestation, Accused, Arrest, Court, Complaint, Girl, Attempt to molest 17-year-old girl; Man arrested