സി പി എം വനിതാ നേതാവിനെ ഇരുചക്രവാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമമെന്ന് പരാതി
Mar 9, 2019, 20:10 IST
നീലേശ്വരം: (www.kasargodvartha.com 09.03.2019) പാലായി ഷട്ടര്‍ കം ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടര്‍ച്ചയായി സി പി എം പ്രാദേശിക വനിതാ നേതാവിനെ അങ്കണ്‍വാടി അധ്യാപിക ഇരുചക്രവാഹനമിടിപ്പിച്ച് വധിക്കാന്‍ ശ്രമമെന്ന് പരാതി. പാലായി സെന്‍ട്രല്‍ ബ്രാഞ്ച് അംഗം കുഞ്ഞമ്പുവിന്റെ ഭാര്യ ബാലാമണി (48)യെയാണ് അങ്കണ്‍വാടി അധ്യാപികയായ ബീന ഇരുചക്രവാഹനമിടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. ബാലാമണിയുടെ പരാതിയില്‍ ബീനക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് പാലായി റോഡില്‍ വെച്ചാണ് സംഭവം. വഴിയരികില്‍ നില്‍ക്കുകയായിരുന്ന ബാലാമണിയെ കെഎല്‍ 60 ബി 2055 നമ്പര്‍ ഇരുചക്രവാഹമിടിപ്പിച്ചാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. പാലായി ഷട്ടര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിനായി സ്ഥലം വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് ബീനയും നാട്ടുകാരും തമ്മില്‍ നേരത്തെ നിരവധി സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. ഒടുവില്‍ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബലമായി ഷട്ടര്‍ കം ബ്രിഡ്ജ് പ്രദേശത്തേക്ക് റോഡ് വെട്ടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് തന്നെ വാഹനമിടിച്ച് വധിക്കാന്‍ ശ്രമിച്ചതെന്നാണ് ബാലാമണിയുടെ പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Murder-attempt, CPM, Leader, Attempt to kill CPM woman leader
< !- START disable copy paste -->
Keywords: Kasaragod, Kerala, news, complaint, Murder-attempt, CPM, Leader, Attempt to kill CPM woman leader
< !- START disable copy paste -->