ലിഫ്റ്റ് ചോദിച്ച് ബൈകില്‍ കയറിയ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി
കൊല്ലം: (www.kasargodvartha.com 19.06.2021) ചിതറയില്‍ ലിഫ്റ്റ് ചോദിച്ച് ബൈകില്‍ കയറിയ ചോഴിയക്കോട് സ്വദേശിനിയായ വീട്ടമ്മയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. ബൈകില്‍ നിന്ന് ചാടിയിറങ്ങിയ വീട്ടമ്മയ്ക്ക് റോഡില്‍ തലയിടിച്ചുവീണ് പരിക്കേറ്റു. അരിപ്പല്‍ യുപി സ്‌കൂളിന് സമീപം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.
സ്‌കൂളില്‍ നിന്ന് മകള്‍ക്കുളള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡില്‍ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ബൈക് യാത്രക്കാരന് കൈ കാണിച്ചു. ബൈകില്‍ കയറിയ ഉടനെ ബൈക് ഓടിച്ചിരുന്നയാള്‍ വീട്ടമ്മയെ സമീപമുളള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ വീട്ടമ്മയെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kollam, News, Kerala, Top-Headlines, Complaint, Crime, Police, Bike, Hospital, Injured, Attempt to kidnap housewife who got on bike asking for lift