city-gold-ad-for-blogger

Court Verdict | 'പുതുവത്സര ദിനത്തിൽ എഎസ്ഐയും പൊലീസുകാരനെയും കുത്തിപ്പരുക്കേൽപിച്ചു, വാഹനം അടിച്ച് തകർത്തു'; യുവാവിന് 16 വർഷം തടവും 90,000 രൂപ പിഴയും

Court Order

2019 ജനുവരി ഒന്നിന് പുലർച്ചെ മൂന്ന് മണിയോടെ കളനാട് വെച്ചായിരുന്നു സംഭവം 

കാസർകോട്: (KasaragodVartha) ബേക്കൽ എഎസ്ഐയും ഡ്രൈവറെയും കത്തി, കല്ല് എന്നിവകൊണ്ട് കുത്തി മാരകമായി പരുക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും, പൊലീസ് വാഹനം അടിച്ചുതകർക്കുകയും ചെയ്തുവെന്ന കേസിൽ പ്രതിക്ക് 16 വർഷം  തടവും 90,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്‌മദ്‌ റാശിദിനെ (31) യാണ് കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവും അനുഭവിക്കണം.

Court order

2019 ജനുവരി ഒന്നിന് പുലർച്ചെ മൂന്ന് മണിയോടെ പുതുവത്സര ദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളനാട് വെച്ച് പൊലീസ് വാഹനം തടഞ്ഞ് നിര്‍ത്തി എഎസ്ഐ ജയരാജൻ, ഡ്രൈവർ ഇൽശാദ് എന്നിവരെ അക്രമിക്കുകയും വാഹനത്തിന്റെ ഗ്ലാസുകളും അടിച്ച് തകര്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവമറിഞ്ഞ് ബേക്കല്‍ സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പൊലീസുകാരെത്തിയാണ് പരുക്കേറ്റ ഇരുവരെയും  ആശുപത്രിയില്‍ എത്തിച്ചത്.

റോഡിൽ അഭ്യാസപ്രകടനം നടത്തിയ സംഘത്തോട് അവിടെ നിന്ന് മാറാൻ പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നാണ് പറയുന്നത്. ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ബേക്കൽ ഇൻസ്പെക്ടറായിരുന്ന വി കെ വിശ്വംഭരനായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി ചന്ദ്രമോഹൻ ഹാജരായി.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia