Arrested | തെങ്കാശിയില്‍ മലയാളി റെയില്‍വെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതി പിടിയില്‍
Feb 20, 2023, 08:18 IST
കൊച്ചി: (www.kasargodvartha.com) തമിഴ്‌നാട് തെങ്കാശിയില്‍ മലയാളിയായ റെയില്‍വെ ജീവനക്കാരിയെ അക്രമിച്ചെന്ന കേസിലെ പ്രതി പിടിയില്‍. പത്തനാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അനീഷാണ് അറസ്റ്റിലായത്. ചെങ്കോട്ടയില്‍ നിന്നാണ് പ്രതി റെയില്‍വെ പൊലീസിന്റെ പിടിയിലായത്. തെങ്കാശിയില്‍ പെയിന്റിംഗ് തൊഴിലാളിയായി പ്രവര്‍ത്തിക്കുന്ന അനീഷ് മുന്‍പും ഇത്തരം കേസുകളില്‍ പിടിയിലായിട്ടുണ്ട്.
കേരളത്തില്‍ കൊല്ലം കുന്നിക്കോട് സ്റ്റേഷനിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്നും റെയില്‍വേ പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച പാവൂര്‍ഛത്രം റെയില്‍വേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്.
Keywords: Kochi, News, Kerala, arrest, Crime, Top-Headlines, Attack on Malayali woman railway employee in Tenkasi: One arrested.