മകന്റെ വീട്ടിലെത്തിയ വൃദ്ധമാതാവിനെ വാടകയ്ക്ക് താമസിക്കുന്നവര്‍ തള്ളിയിട്ടു പരിക്കേല്‍പിച്ചുവെന്നത് കെട്ടിച്ചമച്ച പരാതിയെന്ന് യുവാവും ഭാര്യയും; പോലീസിന്റെ സംരക്ഷണയില്‍ വന്ന വീട്ടമ്മയെ ആരും അക്രമിച്ചിട്ടില്ലെന്ന് ഇവര്‍ ജോലിക്കു കൊണ്ടുവന്ന തൊഴിലാളിയുടെയും വെളിപ്പെടുത്തല്‍
Dec 20, 2018, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 20.12.2018) മകന്റെ വീട്ടിലെത്തിയ വൃദ്ധമാതാവിനെ വാടകയ്ക്ക് താമസിക്കുന്നവര്‍ തള്ളിയിട്ടു പരിക്കേല്‍പിച്ചുവെന്നത് കെട്ടിച്ചമച്ച പരാതിയെന്ന് യുവാവും ഭാര്യയും. പോലീസിന്റെ സംരക്ഷണയില്‍ വന്ന വീട്ടമ്മയെ ആരും അക്രമിച്ചിട്ടില്ലെന്ന് ഇവര്‍ ജോലിക്കു കൊണ്ടുവന്ന തൊഴിലാളിയും വെളിപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് കൊല്ലം ചവറ സ്വദേശിനിയായ വാസുദേവന്‍ പിള്ളയുടെ ഭാര്യ രാധാമണിയമ്മ (69) തന്നെ മകന്റെ വീടിന്റെ മുകള്‍ നിലയില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന യുവാവ് തള്ളിയിട്ട് പരിക്കേല്‍പിച്ചതായി ആരോപിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
മായിപ്പാടിയിലുള്ള മകന്‍ പ്രദീപ് ചവറയുടെ വീട്ടില്‍ രാധാമണിയമ്മയും ഇവരുടെ ബന്ധുവായ ഒരു സ്ത്രീയും പോലീസ് സംരക്ഷണത്തോടെ ബുധനാഴ്ച രാവിലെ എത്തിയിരുന്നു. ഈ സമയം വീടിന്റെ മുകള്‍ നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന മായിപ്പാടി സ്വദേശിയായ അജീഷ് തള്ളിതാഴെയിട്ടുവെന്നായിരുന്നു രാധാമണിയമ്മയുടെ പരാതി. എന്നാല്‍ സംഭവം നടക്കുമ്പോള്‍ അജേഷ് വീടിന്റെ ടെറസില്‍ തന്നെയായിരുന്നു. ഇതിന്റെ വീഡിയോയും ഇവരുടെ കൈയ്യിലുണ്ട്. ഇവര്‍ കാറില്‍ കയറി തിരിച്ചുപോകുന്നതു വരെ അജേഷ് ടെറസില്‍ നിന്നും താഴെയിറങ്ങിയിരുന്നില്ല. ഭാര്യ ഹര്‍ഷയാണ് കിണറിലെ മോട്ടോര്‍ എടുത്ത് കുടിവെള്ളം മുട്ടിക്കാന്‍ തൊഴിലാളിയോട് ആവശ്യപ്പെട്ടപ്പോള്‍ അത് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ താലൂക്ക് ഓഫീസര്‍ ഇടപെട്ട് പൂര്‍വ്വ സ്ഥിതിയിലാക്കിയതായി അറിയിച്ചത്. വീട്ടിലെ പൂജാമുറി പൂട്ടിക്കിടക്കുകയാണെന്നും അതിനകത്തുള്ള ഭാഗവതം ഉള്‍പെടെയുള്ള ഗ്രന്ഥങ്ങള്‍ കൊണ്ടുപോകാന്‍ പോലീസ് സംരക്ഷണം തേടിയതിന്റെ അടിസ്ഥാനത്തിലാണ് രാധാമണിയമ്മയുടെ ബന്ധുവായ സ്ത്രീയും പോലീസിനോടൊപ്പം വീട്ടിലെത്തിയത്. രാധാമണിയമ്മയെ അജേഷ് തള്ളിയിട്ടുവെന്ന വാദം ശരിയല്ലെന്ന് രാധാമണിയുടെ കൂടെ ജോലിക്കായി വന്ന വെല്‍ഡിംഗ് ജോലിക്കാരനായ മധൂര്‍ പറക്കിലയിലെ സതീഷും പറയുന്നു.
അജേഷും പ്രദീപ് ചവറയും തമ്മിലുള്ള ബിസിനസ് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചിലധികം കേസുകള്‍ ഇരുവര്‍ക്കുമെതിരെ നിലവിലുണ്ട്. തങ്ങളുടെ സ്വര്‍ണവും ബിസിനസ് ലാഭവിഹിതവും പിതാവിന്റെ പേരിലുള്ള സ്വത്തിന്റെ രേഖകളും ലഭിക്കാത്തതു കൊണ്ടാണ് വാടകവീട്ടില്‍ നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടും പോകാന്‍ വഴിയില്ലാതിരിക്കുന്നതെന്ന് അജേഷും ഭാര്യ ഹര്‍ഷയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വൃദ്ധമാതാവിനെ അജേഷ് തള്ളിതാഴെയിടുന്നത് കണ്ടിട്ടും എന്തുകൊണ്ട് ഒപ്പമുണ്ടായിരുന്ന പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തില്ലെന്ന ചോദ്യവും പരിസരവാസികള്‍ ഉന്നയിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Attack Complaint is fake: Says Youth and wife
< !- START disable copy paste -->