പാലക്കാട് അക്രമം നടത്തിയ ക്വട്ടേഷന്‍ സംഘത്തെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പിടികൂടി
Sep 18, 2017, 20:49 IST
ചെറുവത്തൂര്‍: (www.kasargodvartha.com 18.09.2017) പാലക്കാട് ചിറ്റൂര്‍ പുത്തന്‍പള്ളി കോളനിയിലെ അക്രമ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ ചെറുവത്തൂര്‍ ഒളവറയില്‍ പിടിയിലായി. പുത്തന്‍പള്ളി കോളനിയിലെ എം അജീഷ് (26), സുമന്‍ (26), പ്രദീപ് (20) രമേശ് ആര്‍ (21), സുജിത്ത് (25), സുധീഷ് (24) എന്നിവരെയാണ് കഴിഞ്ഞ ദിവസം ചന്തേര എസ് ഐ ഒളവറയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പിടികൂടിയത്.
പാലക്കാട് ചിറ്റൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പുത്തന്‍ പള്ളി കോളനിയിലെ അനില്‍കുമാറിനെ കോളനിയില്‍ കയറി അടിച്ചും വെട്ടിയും പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ചിറ്റൂര്‍ പോലീസ് നരഹത്യയ്ക്ക് കേസെടുത്തത്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട പ്രതികള്‍ പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ കാസര്‍കോട് ജില്ലയില്‍ രഹസ്യ കേന്ദ്രത്തില്‍ പ്രതികള്‍ തങ്ങുന്നതായി വിവരം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കുകയുമായിരുന്നു.
ഇതിനിടയിലാണ് പ്രതികള്‍ ഒളവറയില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ചന്തേര എസ് ഐ അതിവിദഗ്ദമായി പ്രതികളെ ഞായറാഴ്ച ക്വാട്ടേഴ്സില്‍ നിന്നും പിടികൂടുകയായിരുന്നു. ചിറ്റൂര്‍ പോലീസ് തിങ്കളാഴ്ച ചന്തേര സ്റ്റേഷനില്‍ എത്തി പ്രതികളെ പാലക്കാട്ടേക്ക് കൊണ്ടുപോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Attack, Case, Accuse, Arrest, Crime, Police, Investigation, Cheruvathur, Kasaragod.