മാതാവിനെയും മകളെയും വെട്ടിയ ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യാശ്രമം; പ്രതി കുറ്റക്കാരനെന്ന് കോടതി
Mar 16, 2018, 09:37 IST
നീലേശ്വരം: (www.kasargodvartha.com 16.03.2018) മാതാവിനെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സ്വയം കറുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച കേസിലെ പ്രതിയെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയും കാഞ്ഞങ്ങാട്ടെ നിര്‍മ്മാണ തൊഴിലാളിയുമായ റെയ്നോള്‍ഡിനെ (48)യാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഇയാള്‍ക്കുള്ള ശിക്ഷ 19ന് പ്രഖ്യാപിക്കും. 2015 മാര്‍ച്ച് 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബങ്കളം ദിവ്യംപാറയിലെ കാര്‍ത്യായനി, പ്ലസ് ടു പഠിക്കുന്ന മകള്‍ എന്നിവരെ കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് കാര്‍ത്യായനിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് ഇയാള്‍ സ്വയം കറുത്തറുക്കുകയായിരുന്നു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ലോഡ്ജില്‍ താമസിച്ചിരുന്ന റെയ്നോള്‍ഡും കാര്‍ത്യായനിയും ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. ഇതിനിടയില്‍ റെയ്നോള്‍ഡ് കാര്‍ത്യായനിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു.
എന്നാല്‍ കാര്‍ത്യായനി വിവാഹഭ്യര്‍ത്ഥന നിരസിച്ചതോടെ ഇരുവരും തമ്മില്‍ തൊഴിലെടുക്കുന്ന സ്ഥലത്ത് വെച്ചും വാക്കേറ്റം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഉണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പഴയ വീട് പൊളിച്ച് പുതിയ വീട് നിര്‍മ്മിക്കുന്നതിനാല്‍ കാര്‍ത്യായനിയും മകളും തൊട്ടടുത്ത് സഹോദരിയുടെ വീട്ടിലായിരുന്നു രാത്രി കിടന്നുറങ്ങിയിരുന്നത്.
സംഭവ ദിവസം പുലര്‍ച്ചെ സഹോദരിയുടെ വീട്ടില്‍ നിന്നും എഴുന്നേറ്റ് കാര്‍ത്യായനിയും മകളും സ്വന്തം വീട്ടിലേക്ക് വന്നപ്പോള്‍ വാതില്‍ തുറന്ന നിലയിലാരുന്നു. ആദ്യം അകത്തു കയറിയ മകളെ അകത്ത് ഒളിഞ്ഞിരിക്കുകയായിരുന്ന റെയ്നോള്‍ഡ് കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കഴുത്തിന് വെട്ടുന്നത് തടയാന്‍ ശ്രമിച്ച മകളുടെ കൈയ്ക്ക് പരിക്കേറ്റു. ഇത് തടയാനുള്ള ശ്രമത്തിനിടയില്‍ അക്രമി കഠാര കൊണ്ട് കാര്‍ത്യായനിയെയും മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സ്വയം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. പരിക്കേറ്റ മൂന്നുപേരെയും നാട്ടുകാരാണ് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്കെത്തിച്ചത്. പിന്നീട് ഹൊസ്ദുര്‍ഗ് പോലീസാണ് ഇയാളെ അറസ്റ്റു ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ കാര്‍ത്യായനിയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ഇയാളുടെ ലക്ഷ്യം. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. എം അബ്ദുല്‍ സത്താറാണ് ഹാജരായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, court, Crime, Accuse, Attack, Attack Case; Court found guilty
< !- START disable copy paste -->