വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം; ഗൃഹനാഥന്റെ സഹോദരന്റെ മകനുള്‍പെടെ മൂന്നു പേര്‍ക്കെതിരെ കേസ്
Jun 10, 2018, 11:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10.06.2018) വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയതായുള്ള ഗൃഹനാഥന്റെ പരാതിയില്‍ സഹോദരന്റെ മകനുള്‍പെടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പടന്നക്കാട് കുറുന്തൂരിലെ അബ്ദുര്‍ റഹ് മാന്റെ മകന്‍ അബ്ദുല്‍ കലാം അയ്യൂബിന്റെ പരാതിയില്‍ (48) ഇയാളുടെ ജ്യേഷ്ഠ സഹോദരന്‍ നാസറിന്റെ മകന്‍ ജംഷീറിനും മറ്റുകണ്ടാലറിയുന്ന രണ്ടുപേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം വീട്ടുസാധനങ്ങള്‍ തല്ലിതകര്‍ക്കുകയും മൊബൈല്‍ഫോണ്‍ കേടുവരുത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്തുവെന്നാണ് പരാതി. മൊത്തം 20,000 രൂപയുടെ നഷ്ടംവരുത്തിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Police, Kanhangad, Attack, Assault, Crime, Attack; Case against 3
< !- START disable copy paste -->