മാധ്യമ പ്രവര്‍ത്തകന്‍ സേതു ബങ്കളത്തെ ആക്രമിച്ച കേസിലെ പ്രതി കീഴടങ്ങി
Nov 13, 2017, 19:58 IST
നീലേശ്വരം: (www.kasargodvartha.com 13.11.2017) മാധ്യമ പ്രവര്‍ത്തകന്‍ സേതു ബങ്കളത്തെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം കോടതിയില്‍ കീഴടങ്ങി. സേതു ബങ്കളത്തെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയും ഓട്ടോ ഡ്രൈവറുമായ ചിറപ്പുറത്തെ സുകേഷാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. വധശ്രമ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു.
കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്ന് ജാമ്യക്കാര്‍ക്കെതിരെ നടപടി വരുമെന്നുറപ്പായപ്പോഴാണ് സുകേഷ് കോടതിയില്‍ കീഴടങ്ങിയത്. ഈ കേസ് ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്. 2014 ജൂണ്‍ മൂന്നിന് രാത്രി ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സേതുവിനെ പട്ടേന ജംഗ്ഷനില്‍ വെച്ച് മറ്റൊരു ഓട്ടോറിക്ഷയില്‍ വന്ന സംഘം തട്ടിക്കൊണ്ടുപോയി പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ കാവിനകത്ത് വെച്ചാണ് വധിക്കാന്‍ ശ്രമിച്ചത്.
സുകേഷിനെ പുറമെ പാലക്കാട്ടെ രജനീഷ്, കൊട്ടുമ്പുറത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ സുനി, പ്രജീഷ്, ശരത്കുമാര്‍, പ്രമോദ് തുടങ്ങിയവരും ഈ കേസില്‍ പ്രതികളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Attack, case, Accuse, Crime, court, Attack case accused surrendered before court