ട്രെയിനില്‍ യുവാക്കളെ മാരകമായി ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍; കൂട്ടുപ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം
Nov 14, 2018, 11:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.11.2018) ട്രെയിനില്‍ യുവാക്കളെ മാരകമായി ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ബല്ലാകടപ്പുറം സ്വദേശികളായ മുഹമ്മദ് മിദ്ദാദ് (23), മുഷ്താക് (21) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. നീലേശ്വരം പുതിയവളപ്പില്‍ സ്വദേശി വിനോദ് (43), നീലേശ്വരം സ്വദേശി വിനീത് (34) എന്നിവരെ തലക്ക് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളാണിവര്‍.
കേസില്‍ മറ്റു രണ്ടു പേരെ പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരായ വിനോദിനെയും വിനീതിനെയും സംഘം ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പിച്ചത്. അപകടത്തില്‍ പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ കഴിയുന്ന സുഹൃത്ത് അനീഷിനെ സന്ദര്‍ശിച്ച ശേഷം തിരിച്ചു വരുമ്പോഴാണ് സംഭവമുണ്ടായത്. ട്രെയിനില്‍ വാതിലിനടുത്ത് നില്‍ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വിനോദും വിനീതും ട്രെയിനില്‍ വാതിലിനടുത്ത് നില്‍ക്കുകയായിരുന്നവരോട് അസൗകര്യമുണ്ടാക്കുന്നതിനാല്‍ മാറി നില്‍ക്കുമോ എന്ന് ചോദിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്.
ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലേക്ക് എത്താനായപ്പോള്‍ ഇവരോട് വഴക്കിട്ടസംഘം മൊബൈല്‍ഫോണിലൂടെ അറസ്റ്റിലായ യുവാക്കളെ വിളിച്ചുവരുത്തുകയും ട്രെയിന്‍ സ്റ്റേഷനിലെത്തിയ ഉടന്‍ വാക്കേറ്റം നടത്തിയവരും വിളിച്ചുവരുത്തിയവരും ചേര്‍ന്ന് വിനോദിനെയും വിനീതിനെയും ക്രൂരമായി അക്രമിക്കുകയും തലക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കുകയും ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ ശ്രമിക്കുകയുമായിരുന്നു.
Related News:
ട്രെയിനില്‍ യുവാക്കളെ അക്രമിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Remand, Attack case; accused remanded
< !- START disable copy paste -->