യുവാവിന്റെ മൂക്കിടിച്ച് തകര്‍ക്കുകയും സുഹൃത്തിന്റെ തലയടിച്ച് പൊട്ടിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍
Jul 19, 2018, 11:13 IST
കുമ്പള: (www.kasargodvartha.com 19.07.2018) യുവാവിന്റെ മൂക്കിടിച്ച് തകര്‍ക്കുകയും സുഹൃത്തിന്റെ തലയടിച്ച് പൊട്ടിക്കുകയും ചെയ്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പെര്‍മുദെ മുന്നൂരിലെ ഷരീഫ്, ഇബ്രാഹിം എന്നിവരെ ആക്രമിച്ച കേസില്‍ പുളിക്കൂര്‍ റസാഖിനെ (28)യാണ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ റസാഖ് ഷരീഫിനെയും ഇബ്രാഹിമിനെയും ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഷരീഫിന്റെ മൂക്കിന് ഗുരുതുരമായി പരിക്കേല്‍ക്കുകയും പല്ല് കൊഴിയുകയും ചെയ്തിരുന്നു. ഇബ്രാഹിമിന്റെ തലയ്ക്ക് 10 സ്റ്റിച്ചിടേണ്ടിയും വന്നിരുന്നു. തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ 308 വകുപ്പ് പ്രകാരം വധശ്രമത്തിന് പ്രതിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
എസ് ഐ അശോകന്‍, പ്രതീഷ് ഗോപാല്‍, മണി, രാജീവന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kumbala, Crime, Arrest, Police, Case, Complaint, Attack case; Accused arrested
< !- START disable copy paste -->