പോലീസുകാരനെ അക്രമിച്ച കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോലീസിനു നേരെ കത്തികാട്ടി ഭീഷണി, രക്ഷപ്പെടാന്‍ ശ്രമം; സിനിമാ സ്‌റ്റൈലില്‍ അറസ്റ്റു ചെയ്ത് എസ് ഐ
Nov 30, 2018, 16:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2018) രാത്രി പട്രോളിംഗിനിടയില്‍ പോലീസുകാരനെ കൈയ്യേറ്റം ചെയ്യുകയും മുഖത്ത് ഇടിക്കുകയും ചെയ്ത കേസിലെ പ്രതിയെ ഹൊസ്ദുര്‍ഗ് എസ് ഐ വിഷ്ണുപ്രസാദും സംഘവും സിനിമാ സ്‌റ്റൈലില്‍ കീഴടക്കി. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സതീഷ് ബാബുവിനെ അക്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന വെള്ളിക്കോത്തെ ജിത്തു എന്ന വൈശാഖിനെയാണ് വ്യാഴാഴ്ച രാത്രി എസ്ഐയും സംഘവും സാഹസികമായി പിടികൂടിയത്.
ഒളിവിലായിരുന്ന ജിത്തു വീട്ടിലെത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്ഐ വിഷ്ണുപ്രസാദും സംഘവും ജിത്തുവിനെ തേടി വെള്ളിക്കോത്തെ വീട്ടിലെത്തിയ പോലീസുകാര്‍ വാതില്‍ മുട്ടിയപ്പോള്‍, വാതില്‍ തുറന്ന ജിത്തു കത്തിവീശി പോലീസുകാരെ ഭീഷണിപ്പെടുത്തി. തന്നെ തൊട്ടാല്‍ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ജിത്തു കത്തി ചൂണ്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസുകാര്‍ സാഹസികമായി ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി 11. 30 ഓടെ രാത്രി പട്രോളിങ്ങിനിടയില്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നില്‍ക്കുകയായിരുന്ന വൈശാഖിനെയും സുഹൃത്തിനെയും ചോദ്യം ചെയ്യുന്നതിനിടയില്‍ ജിത്തു പോലീസുകാരനായ സതീഷ് ബാബുവിന്റെ മുഖത്ത് ഇടിച്ച് സുഹൃത്തിനോടൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു. എസ്ഐയോടൊപ്പം പോലീസുകാരായ മനേഷ്, പ്രബീഷ്, സതീശന്‍, സുധീര്‍ എന്നിവരും ജിത്തുവിനെ പിടികൂടാനുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, arrest, Police, Crime, Top-Headlines, Attack case accused arrested
< !- START disable copy paste -->