അക്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് മുങ്ങിയ യുവാവ് 5 വര്‍ഷത്തിനു ശേഷം പിടിയില്‍
Dec 12, 2017, 11:24 IST
ബദിയടുക്ക: (www.kasargodvartha.com 12.12.2017) അക്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് മുങ്ങിയ യുവാവ് അഞ്ചു വര്‍ഷത്തിനു ശേഷം പോലീസ് പിടിയിലായി. നെക്രാജെ നാരമ്പാടിയിലെ മുഹമ്മദ് ഇഖ്ബാല്‍ എന്ന ഇക്കുവിനെ (29)യാണ് പോലീസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം മംഗളൂരു വിമാനത്താവളത്തിലാണ് ഇഖ്ബാല്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്.
വിവരമറിഞ്ഞ് ബദിയടുക്ക എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിമാനത്താവളത്തിലെത്തുകയും ഇഖ്ബാലിനെ കസ്റ്റഡിയില്‍ വാങ്ങുകയുമായിരുന്നു. 2012 ല്‍ ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ അക്രമക്കേസില്‍ പ്രതിയാണ് ഇഖ്ബാല്‍. എന്നാല്‍ അന്ന് പോലീസിനെ വെട്ടിച്ച് ഒളിവില്‍പോയ ഇഖ്ബാല്‍ പിന്നീട് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഇഖ്ബാലിനെ പിടികൂടാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് പോലീസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി യുവാവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Badiyadukka, Kerala, News, Accuse, Police, Arrest, Court, Attack case accused arrested after 5 years.