city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പശുക്കടത്ത് ആരോപിച്ച് അക്രമം; അറസ്റ്റിലായ 2 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ ജയിലിലടച്ചു

ബദിയടുക്ക: (www.kasargodvartha.com 14.08.2019) പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാന്‍ തടഞ്ഞ് ഡ്രൈവറെയും സഹായിയെയും മര്‍ദിച്ച സംഭവത്തിലെ രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്തു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായ അട്ക്കസ്ഥല ചവര്‍ക്കയിലെ ഗണേശന്‍ (23), സായയിലെ രാഗേഷ് (21) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ജില്ലാ കോടതിയിലും, ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു. ഈ രണ്ട് പ്രതികള്‍ ചൊവ്വാഴ്ച വൈകിട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ബദിയടുക്ക സി ഐ മധുസു തന്റെ മുമ്പാകെ നേരിട്ട് ഹാജരായത്. കേസിലെ മറ്റു പ്രതികളെ അറസ്റ്റ്് ചെയ്യാന്‍ ബാക്കിയുണ്ട്.

പശുക്കടത്ത് ആരോപിച്ച് അക്രമം; അറസ്റ്റിലായ 2 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ ജയിലിലടച്ചു

ജൂണ്‍ 24ന് പുലര്‍ച്ചെയാണ് എന്‍മകജെ മഞ്ചനടുക്കത്ത് പശുക്കളുമായി വരികയായിരുന്ന പിക്കപ്പ് വാന്‍ ഒരുസംഘം തടഞ്ഞ് ഡ്രൈവര്‍ ഹംസ(40), സഹായി കര്‍ണാടക പുത്തൂര്‍ സ്വദേശി അല്‍ത്താഫ്(30) എന്നിവരെ മര്‍ദിച്ചത്. തുടര്‍ന്ന് സംഘം പശുക്കളെയും അരലക്ഷം രൂപയും പിക്കപ്പ് വാനും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ ആറുപേര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസടുത്തത്.

കേരള പോലീസ് കേസെടുത്തെന്ന് ആരോപിച്ച് ജൂണ്‍ 25 ന് വിട്ട് ളയില്‍ ബജ്‌റംഗ്ദള്‍ ഹര്‍ത്താല്‍ ആചരിച്ച് കേരള കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ജീവനക്കാര്‍ക്ക് പരിക്കേറ്റ സംഭവവുമുണ്ടായിരുന്നു. പ്രതികള്‍ക്ക് കര്‍ണാടകയിലും മറ്റു കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു.
പശുക്കടത്ത് ആരോപിച്ച് അക്രമം; അറസ്റ്റിലായ 2 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ ജയിലിലടച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, arrest, Crime, Attack case: 2 Bajrang Dal activists arrested
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia