യുവാക്കളെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Jan 15, 2020, 12:31 IST
വിദ്യാനഗര്‍: (www.kasargodvartha.com 15.01.2020) എടനീരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകനെയും സുഹൃത്തിനെയും കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ രണ്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ് ഡി പി ഐ പ്രവര്‍ത്തകനായ ഇര്‍ഷാദിന്റെ പരാതിയില്‍ മാസ്തിക്കുണ്ടിലെ ഫൈസല്‍, എടനീരിലെ മനാഫ് എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് യുവാക്കള്‍ക്ക് കുത്തേറ്റത്. എസ് ഡി പി ഐയുടെ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. അക്രമത്തില്‍ പരിക്കേറ്റ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ആഷിഫും (24), മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റഷീദും (30) മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മീത്തലെ എടനീരിലെ ക്ലബ്ബില്‍ കാരംസ് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അബ്ദുര്‍ റഹ് മാനെ അക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാക്കള്‍ക്ക് കുത്തേറ്റതെന്നാണ് പരാതി. ഷാന്‍ഫര്‍ (25), ഇര്‍ഷാദ് (24) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ചെങ്കള സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചിരുന്ന ഇര്‍ഷാദിന്റെ പരാതിയിലാണ് ഇപ്പോള്‍ രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആഷിഫിന് നെഞ്ചിനും റഷീദിന്റെ വയറ്റിലുമാണ് കുത്തേറ്റത്. ഇരുവരും അപകടനില തരണംചെയ്തിട്ടുണ്ട്. ഇര്‍ഷാദിന്റെയും ഷാന്‍ഫറിന്റെയും കൈക്കാണ് കുത്തേറ്റത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Vidya Nagar, Muslim-league, case, Crime, Attack against Youths; Case registered
< !- START disable copy paste -->