ജിംനേഷ്യത്തില്‍ നിന്നും ഇറങ്ങി വരികയായിരുന്ന ലീഗ് നേതാവിനെ വെട്ടിയത് ഉപ്പളയിലെ ഗുണ്ടാസംഘമെന്ന് സൂചന; ആശുപത്രിയില്‍ കഴിയുന്ന യുവാവില്‍ നിന്നും പോലീസിന് മൊഴിയെടുക്കാനായില്ല
Dec 4, 2019, 12:05 IST
ഉപ്പള: (www.kasargodvartha.com 04.12.2019) ജിംനേഷ്യത്തില്‍ നിന്നും ഇറങ്ങി വരികയായിരുന്ന ലീഗ് നേതാവിനെ കാറില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ നാലംഗ സംഘം കൈയ്യും കാലും വെട്ടിവീഴ്ത്തി. ഉപ്പള ടൗണിലെ ഹസൈനാറിന്റെ മകനും മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് മുസ്ലീം ലീഗ് ജോയിന്റ് സെക്രട്ടറിയുമായ മുസ്തഫ(45) യ്ക്കാണ് വെട്ടേറ്റത്. മുസ്തഫയെ മംഗ്ലൂരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11.15 മണിയോടെ ഉപ്പള ടൗണില്‍ തന്നെയുള്ള ജിംനേഷ്യത്തില്‍ നിന്നും പരിശീലനം കഴിഞ്ഞു വരുന്നതിനിടയിലാണ് കാറില്‍ കാത്തിരുന്ന നാല് ഹെല്‍മ്മറ്റ് ധാരികള്‍ മുസ്തഫയെ തലങ്ങും വിലങ്ങും വെട്ടിയത്.
കൈക്കും കാലുകള്‍ക്കും പ്ലാന്‍ ചെയ്താണ് വെട്ടിവീഴ്ത്തിയത്. മുസ്തഫയുടെ നിലവിളി കേട്ട് ആളുകള്‍ ഓടി കൂടുമ്പോഴെക്കും സംഘം കാറില്‍ കടന്നു കളഞ്ഞു. മുസ്തഫയെ ഉടന്‍ തന്നെ ഉപ്പളയിലെ ആശുപത്രിയില്‍ പ്രഥമശുശ്രുഷയ്ക്ക് ശേഷം മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുസ്തഫയുടെ സഹോദരന്‍ റൗഫിനെ ഏതാനും വര്‍ഷം മുമ്പ് ഒരു സംഘം പിടിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച് മണലില്‍ പൂഴ്ത്തിയിരുന്നു. മണല്‍ കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു കാരണം. അന്ന് റൗഫിനെ രക്ഷപ്പെടുത്തിയത് മുസ്തഫയായിരുന്നു. രണ്ട് വര്‍ഷം മുമ്പുവരെ മുസ്തഫയും മണല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
Keywords: Uppala, News, Kerala, Kasaragod, Crime, Police, Hospital, Case, Attack against youth in Uppala
കൈക്കും കാലുകള്‍ക്കും പ്ലാന്‍ ചെയ്താണ് വെട്ടിവീഴ്ത്തിയത്. മുസ്തഫയുടെ നിലവിളി കേട്ട് ആളുകള്‍ ഓടി കൂടുമ്പോഴെക്കും സംഘം കാറില്‍ കടന്നു കളഞ്ഞു. മുസ്തഫയെ ഉടന്‍ തന്നെ ഉപ്പളയിലെ ആശുപത്രിയില്‍ പ്രഥമശുശ്രുഷയ്ക്ക് ശേഷം മംഗ്ലൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുസ്തഫയുടെ സഹോദരന്‍ റൗഫിനെ ഏതാനും വര്‍ഷം മുമ്പ് ഒരു സംഘം പിടിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ച് മണലില്‍ പൂഴ്ത്തിയിരുന്നു. മണല്‍ കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നു കാരണം. അന്ന് റൗഫിനെ രക്ഷപ്പെടുത്തിയത് മുസ്തഫയായിരുന്നു. രണ്ട് വര്‍ഷം മുമ്പുവരെ മുസ്തഫയും മണല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
പിന്നീട് ഇതില്‍ നിന്നും പിന്‍മാറി പൂര്‍ണ്ണമായും പൊതു പ്രവര്‍ത്തനത്തില്‍ തന്നെയായിരുന്നു. ഉപ്പള കേന്ദ്രീകരിച്ചും പൈവളിഗെ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്ന ഗുണ്ടാ-മാഫിയാ സംഘങ്ങള്‍ക്കെതിരെ മുസ്തഫ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിലുള്ള പകയായിരിക്കാം കാലും കൈയ്യും വെട്ടിവീഴ്ത്തി ജീവച്ഛവമാക്കിയതെന്നാണ് സൂചനകള്‍ പുറത്ത് വന്നിരിക്കുന്നത്. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മുസ്തഫയില്‍ നിന്നും മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മഞ്ചേശ്വരം എസ്‌ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പ്രതികളെ കണ്ടെത്താനായി സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഗുണ്ടാസംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. മുസ്തഫയില്‍ നിന്നും മൊഴിയെടുത്ത് ഉച്ചയോടെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->