പ്രഭാത സവാരിക്കിടെ ബൈക്കിലും ഓട്ടോയിലുമായെത്തിയ മുഖംമൂടി സംഘത്തിന്റെ ആക്രമണം; യുവാവ് ആശുപത്രിയില്‍, പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു
Oct 10, 2019, 16:45 IST
ഉപ്പള: (www.kasargodvartha.com 10.10.2019) പ്രഭാത സവാരിക്കിടെ ബൈക്കിലും ഓട്ടോയിലുമായെത്തിയ മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള മൊഗര്‍ കഞ്ചിലയിലെ പ്രണവിനെ (28)യാണ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉപ്പള പത്വാടി റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം.
മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം പ്രണവ് നടന്നുപോകുന്നതിനിടെ പിറകില്‍ നിന്നെത്തി തലയ്ക്ക് വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. വെട്ടാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പറയുന്നു. പ്രണവിനെ ആദ്യം ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച രാത്രി മിയാപദവ് ടൗണിന് സമീപം വെച്ച് മിയാപദവ് ലക്ഷംവീട് കോളനിക്ക് സമീപത്തെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍ (25) ആക്രമത്തിനിരയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഫൈസല്‍ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടെ മറ്റൊരു ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ ഫൈസലും മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Crime, Youth, Stabbed, Uppala, Manjeshwaram, Attack against Youth; Hospitalized
< !- START disable copy paste -->