ഫുട്ബോള്‍ മത്സരത്തിനു ശേഷം ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യാത്തത് ഫേസ്ബുക്ക് പോസറ്റിട്ടതിന് വീടുകയറി അക്രമിച്ചതായി പരാതി; യുവാവും ഭാര്യയും ആശുപത്രിയില്‍
Jan 29, 2020, 11:59 IST
ബേക്കല്‍: (www.kasargodvartha.com 29.01.2020) ഫുട്‌ബോള്‍ മത്സരത്തിനു ശേഷം ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യാത്തത് ഫേസ്ബുക്ക് പോസറ്റിട്ടതിന് വീടുകയറി അക്രമം നടത്തിയതായി പരാതി. പരിക്കേറ്റ യുവാവിനെയും ഭാര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേക്കലിലെ ഷരീഫ്, ഭാര്യ ഹമീദ എന്നിവരാണ് അതിഞ്ഞാലിലെ സ്വകാര്യാശുപത്രിയില്‍ കഴിയുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ബേക്കല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നു. മത്സരങ്ങള്‍ അവസാനിച്ചിട്ടും മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തത് പരിസരവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് കാറിലെത്തിയ രണ്ടംഗ സംഘം അക്രമം നടത്തിയതെന്ന് ഷരീഫ് പരാതിപ്പെട്ടു.
ചൊവ്വാഴ്ച രാവിലെയാണ് പോസ്റ്റിട്ടത്. ഉച്ചയോടെ ആക്രമണമുണ്ടായത്. അലീജ്, നാസര്‍ എന്നിവരാണ് അക്രമം നടത്തിയതെന്നും വീടാക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളുണ്ടെന്നും സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതായും ഷരീഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തന്നെ അന്വേഷിച്ച് സംഘം ആദ്യം അനുജന്റെ ബേക്കലിലെ കടയില്‍ ചെന്നതായും ഇതിന്റെയും സി സി ടി വി ദൃശ്യങ്ങളുണ്ടെന്നും ഷരീഫ് പറഞ്ഞു.
ബേക്കല്‍ ബ്രദേര്‍സ് ക്ലബ് അംഗമാണ് ഷരീഫ്. അടുത്ത ഫുട്‌ബോള്‍ മത്സരം ഇല്ലാതാക്കാന്‍ വേണ്ടിയല്ലേ അത്തരമൊരു പോസ്റ്റിട്ടതെന്ന് ചോദിച്ചാണ് പ്രതികള്‍ അക്രമം നടത്തിയതെന്നും ഷരീഫ് പറഞ്ഞു.
Keywords: Kasaragod, Kerala, news, Top-Headlines, Bekal, Attack, Crime, Attack against Youth and wife
< !- START disable copy paste -->