2016 ല്‍ വിവാഹം, പിന്നാലെ സ്ത്രീധനമാവശ്യപ്പെട്ട് പീഡനവും, മറ്റൊരു വിവാഹവും; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
Mar 25, 2019, 16:21 IST
ഉപ്പള: (www.kasargodvartha.com 25.03.2019) സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുകയും പിന്നീട് മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഉപ്പളയിലെ വസ്ത്ര വ്യാപാരി ഹിദായത്ത് നഗറിലെ അബ്ദുര്‍ റഹ് മാന്റെ മകള്‍ ഫാത്വിമാബി (25)യുടെ പരാതിയില്‍ ഭര്‍ത്താവ് കടമ്പാറിലെ ഇംത്യാസ്, ഭര്‍തൃസഹോദരി തസ്ലീമ, ഇവരുടെ ഭര്‍ത്താവ് മുഹമ്മദ് ഇംത്യാസ്, ഭര്‍തൃമാതാവ്, മറ്റൊരു സഹോദരി റസിയ എന്നിവര്‍ക്കെതിരെയാണ് ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
2016 ഒക്ടോബര്‍ 16 നാണ് ഫാത്വിമാബിയും ഇംത്യാസും തമ്മിലുള്ള വിവാഹം നടന്നത്. ഇതിനു പിന്നാലെ ഫാത്വിമാബിയുടെ ഇംത്യാസും ബന്ധുക്കളും ചേര്‍ന്ന് കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിക്കുകയും ഇതിനിടെ ഇംത്യാസ് മറ്റൊരു വിവാഹം കഴിച്ചതായുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Molestation, Crime, case, Police, Attack against woman for dowry; Police case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Molestation, Crime, case, Police, Attack against woman for dowry; Police case registered
< !- START disable copy paste -->