സബ് കലക്ടറെ ആക്രമിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍; നിസാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതികളെ രക്ഷിക്കാന്‍ ശ്രമമെന്ന് ആക്ഷേപം
Sep 5, 2019, 16:53 IST
കാസര്‍കോട്: (www.kasargodvartha.com 05.09.2019) കാഞ്ഞങ്ങാട് സബ്കലക്ടര്‍ അരുണ്‍ കെ വിജയനെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തു. അതേസമയം പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസിന്റെ നടപടി ശക്തമായ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്ന കുറ്റം മാത്രം ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയ പോലീസ് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്.
സബ്കലക്ടറെ ആക്രമിച്ച സംഘത്തിലെ യുവാക്കളായ പുതുക്കൈയിലെ അഭിരാം (25), അഭിജിത്ത് (28) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഐ എ എസ് റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടും സംഭവം ലഘൂകരിക്കാന്‍ പോലീസ് നടത്തിയ ശ്രമം കടുത്ത വിമര്‍ശനത്തിനാണ് കാരണമായിരിക്കുന്നത്. മണല്‍ മാഫിയയെ സഹായിക്കുന്നതിനുവേണ്ടി പൊലീസ് ബോധപൂര്‍വ്വമാണ് നടപടികള്‍ വൈകിപ്പിച്ചതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. കേസെടുക്കുന്നതിന് കാല താമസം വരുത്തിയതിന് പിന്നില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണെന്നാണ് സൂചന. ഇവര്‍ക്ക് ഉടന്‍ തന്നെ മെമ്മോ നല്‍കുമെന്ന് അറിയുന്നു.
വ്യാഴാഴ്ച രാവിലെ കാസര്‍കോട്ട് ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഈ കേസിന്റെ നടപടികള്‍ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കണക്കിന് ശകാരിക്കുകയും ചെയ്തതായാണ് വിവരം. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അടുത്തയാളാണ് പ്രതികളിലൊരാളെന്നാണ് വിവരം. അതുകൊണ്ടാണ് പോലീസ് നിസാരവകുപ്പുകള്‍ ചേര്‍ത്തതെന്ന് വിമര്‍ശനമുണ്ട്. സാധാരണക്കാരനായിരുന്നുവെങ്കില്‍ പോലീസിന്റെ ഭാഗത്തു നിന്നും കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Crime, Police, arrest, Attack, Crime, Attack against Sub Collector; 2 arrested
< !- START disable copy paste -->